Connect with us

Kerala

പരീക്ഷ വിലക്ക്; ഹൈക്കോടതി വിധിക്കെതിരെ കാലടി സര്‍വകലാശാല വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയിലേക്ക്

നാളെ അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും

Published

|

Last Updated

കൊച്ചി  | പരീക്ഷ വിലക്കിനെതിരെ കാലടി സര്‍വകലാശാലയില്‍ നടപടി നേരിട്ട വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കും. നാളെ അടിയന്തരമായി വിഷയം പരിഗണിക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. പരീക്ഷ എഴുതാന്‍ അനുവദിക്കാനാകില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വിധിച്ചത്. മതിയായ ഹാജരില്ലാത്തത് പരീക്ഷയെഴുതാന്‍ തടസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും എസ് മുരളീകൃഷ്ണയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ വൈസ് ചാന്‍സലര്‍ സിസ തോമസും സര്‍വകലാശാലയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. മതിയായ ഹാജരുണ്ടോയെന്ന് പോലും നോക്കാതെയാണ് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. ആവശ്യമായ ഹാജരില്ലെന്നും, ഫൈനോടു കൂടി പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം കഴിഞ്ഞതായും വിസി ചൂണ്ടിക്കാട്ടി.നാളെ മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

സര്‍വകലാശാലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്തതിനെ തുടര്‍ന്ന് 60 ദിവസത്തിലധികമായി 16 വിദ്യാര്‍ഥികള്‍ സസ്‌പെന്‍ഷനില്‍ തുടരുകയാണ്. മാപ്പ് എഴുതി നല്‍കിയാല്‍ 16 ല്‍ 12 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്നാണ് സിന്‍ഡിക്കേറ്റ് വ്യക്തമാക്കിയത്.

Content Highlights: Suspended students of Kalady University will move the Supreme Court challenging the High Court division bench verdict denying exam permission. The court noted attendance shortage prevents exam clearance. Vice Chancellor Ciza Thomas had appealed the single bench order favoring 16 students.

---- facebook comment plugin here -----

Latest