Connect with us

International

അട്ടിമറിക്കപ്പെട്ട ഭരണകൂടത്തിന് കീഴില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ക്ക് നീതി തേടി സിറിയന്‍ മനുഷ്യാവകാശ സംഘടന

2011 മാര്‍ച്ച് മുതല്‍ സിറിയ മോചിതമായ 2024 ഡിസംബര്‍ എട്ടിനുമിടയില്‍ അധികാരത്തിലിരുന്ന ഭരണകൂടത്തിന്റെ സേനകള്‍ 500റിലധികം മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയന്നും 1,612 പേരെ പരുക്കേല്‍പ്പിച്ചെന്നും 1,358 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നും സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ ഫാദല്‍ അബ്ദുള്‍ ഗനി

Published

|

Last Updated

ദമസ്‌കസ് | മുന്‍ ഭരണാധികാരി ബഷാര്‍ അല്‍ അസദിന്റെ ഭരണകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സിറിയന്‍ മനുഷ്യാവകാശ സംഘടന. 2011 മാര്‍ച്ച് മുതല്‍ സിറിയ മോചിതമായ 2024 ഡിസംബര്‍ എട്ടിനുമിടയില്‍ അധികാരത്തിലിരുന്ന ഭരണകൂടത്തിന്റെ സേനകള്‍ 500റിലധികം മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയന്നും 1,612 പേരെ പരുക്കേല്‍പ്പിച്ചെന്നും 1,358 മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തെന്നും സിറിയന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ ഫാദല്‍ അബ്ദുള്‍ ഗനി അറിയിച്ചു.

അട്ടിമറിക്കപ്പെട്ട ഭരണകൂടം തടവിലാക്കിയ നാല് വിദേശ മാധ്യമപ്രവര്‍ത്തകരും എട്ട് സ്ത്രീകളുമടക്കം 392 മാധ്യമപ്രവര്‍ത്തകരെ കാണാതായിരിക്കുന്നു. ഈ ഭരണകൂടത്തിന് കീഴില്‍ മാധ്യമപ്രവര്‍ത്തകര്‍ പീഡനങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാര്‍ അസോസിയേഷനിലെ അഭിഭാഷക റിഹാദ അബ്ദൂഷ് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതിനും സാധാരണക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ തടയുന്നതിനായും പുറത്താക്കപ്പെട്ട ഭരണകൂടം സുരക്ഷാ അന്വേഷണങ്ങളെയും നിയമനടപടികളെയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമങ്ങളെയും ഉപയോഗപ്പെടുത്തിയെന്ന് അബ്ദൂഷ് വ്യക്തമാക്കി.

മാധ്യമ നിയമങ്ങളിലെ പോരായ്മകള്‍ കാരണം പൊതു ക്രിമിനല്‍ നിയമങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചെന്നും അബ്ദൂഷ് ചൂണ്ടിക്കാട്ടി. ഭാവിയിലെ നിയമ ലംഘനങ്ങള്‍ക്കെതിരെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുന്നതിനൊപ്പം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സിറിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്കും ഇരകളുടെ കുടുംബങ്ങള്‍ക്കും നിയമപരമായ പിന്തുണ നല്‍കുന്നതിനാണ് ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് അബ്ദൂഷ് പറഞ്ഞു.

 

Content Highlights: The Syrian Network for Human Rights is seeking legal justice for over 500 journalists killed during the fallen Assad regime. Records show hundreds were injured, arrested, or forcibly disappeared between March 2011 and December 2024. Lawyers are pushing for protective legal frameworks.
---- facebook comment plugin here -----

Latest