Kerala
ബാര്‍ ലൈസന്‍സ് വിവാദം: സസ്പെന്‍ഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സ്റ്റേ ആവശ്യം തള്ളി
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. പി കെ സതീഷ്, പി എല്‍ ഷിബു സമര്‍പ്പിച്ച ഹരജിയാണ് ട്രൈബ്യൂണല്‍ നിരാകരിച്ചത്.
തിരുവനന്തപുരം | ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സസ്പെന്‍ഷനിലായ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ സ്റ്റേ ആവശ്യം തള്ളി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. പി കെ സതീഷ്, പി എല്‍ ഷിബു സമര്‍പ്പിച്ച ഹരജിയാണ് ട്രൈബ്യൂണല്‍ നിരാകരിച്ചത്. സസ്പെന്ഷന് ഉത്തരവിന്മേല് ഉടനടി സ്റ്റേ അനുവദിക്കാനാവില്ലെന്ന നിലപാടാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ കൈക്കൊണ്ടത്.
ട്രൈബ്യൂണലിന്റെ തിരുവനന്തപുരം, എറണാകുളം ബഞ്ചുകളിലാണ് സസ്പെന്‍ഷനിലായ ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ ഹരജികള്‍ സമര്‍പ്പിച്ചത്. എന്നാല്‍, തങ്ങളുടെ ഭാഗം വിശദമായി കേള്‍ക്കാതെ സസ്പെന്ഷന് അടിയന്തരമായി സ്റ്റേ ചെയ്യരുതെന്നും ഇടക്കാല ഉത്തരവ് നല്‍കരുതെന്നും ഹരജികള്‍ പരിഗണിച്ച വേളയില്‍ സര്‍ക്കാര്‍ നിലപാടെടുത്തു. ഈ വാദം ട്രൈബ്യൂണല്‍ അംഗീകരിക്കുകയായിരുന്നു. ഹരജികളില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഈ മാസം 12-ലേക്ക് മാറ്റി.
പുതിയ എക്സൈസ് നയം നിലവില്‍ വരുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കേണ്ടതില്ലെന്ന യു ഡി എഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നതാണ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പി കെ സതീഷ്, പി എല്‍ ഷിബു എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്.
Content Highlights: The High Court has rejected the plea seeking a stay on the suspension of Excise Deputy Commissioners involved in the bar license controversy. The officials were suspended following allegations related to the state’s bar policy revision. The court refused interim relief, upholding departmental action.



