Connect with us

Kannur

മദീനത്തുന്നൂര്‍ ഇര്‍സുന്നബവി സംസ്ഥാന ഫെസ്റ്റിവലിന് പ്രൗഢ സമാപനം

കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യുക്കേഷനല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജൈവ നാട്ടുകാര്‍ഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചര്‍ച്ചയായി.

Published

|

Last Updated

കണ്ണൂര്‍ | ജാമിഅ മദീനത്തുന്നൂര്‍ ഇര്‍സുന്നബവി ഓപണ്‍ സ്‌കൂളിന്റെ സംസ്ഥാന ലൈഫ് ഫെസ്റ്റിവലായ റൊന്റിവ്യൂന് പ്രൗഢ സമാപനം. ‘ഡീകോഡിംഗ് ദ ഫൈറ്റ്‌ലോര്‍’ എന്ന പ്രമേയത്തില്‍ മൂന്നു ദിവസങ്ങളിലായി കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മഖ്ദൂമിയ്യ എജ്യുക്കേഷനല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ജൈവ നാട്ടുകാര്‍ഷിക പാരമ്പര്യവും സുസ്ഥിര ആരോഗ്യത്തിന്റെ സാധ്യതകളും ചര്‍ച്ചയായി.

കേരളത്തിലെ 13 ഓപണ്‍ സ്‌കൂള്‍ ക്യാമ്പസുകളില്‍ നിന്ന് ഇരുന്നൂറോളം പ്രതിഭകള്‍ മാറ്റുരച്ച പരിപാടിയില്‍ മൈനര്‍ വിഭാഗത്തില്‍ ഫുതൂഹുല്‍ ഹികം താനാളൂര്‍ (മലപ്പുറം) ഒന്നാം സ്ഥാനവും, ജുമാമസ്ജിദ് പെരിങ്ങാടി (കണ്ണൂര്‍) രണ്ടാം സ്ഥാനവും, മഖ്ദൂമിയ്യ കൂത്തുപറമ്പ് (കണ്ണൂര്‍) മൂന്നാം സ്ഥാനവും ജൂനിയര്‍ വിഭാഗത്തില്‍ മദീനാ മഖ്ദൂം വിരിപ്പാടം (മലപ്പുറം) ഒന്നാം സ്ഥാനവും അസാസ് പടന്ന (കാസര്‍കോട്) രണ്ടാം സ്ഥാനവും ജാമിഉല്‍ അരീശ് (കൊല്ലം) മൂന്നാം സ്ഥാനവും, പ്രീമിയര്‍ വിഭാഗത്തില്‍ അസാസ് പടന്ന (കാസര്‍കോട്) ഒന്നാം സ്ഥാനവും രിളാഇയ്യ വാരം (കണ്ണൂര്‍) രണ്ടാം സ്ഥാനവും ജാമിഉല്‍ അരീഷ് കേരളപുരം (കൊല്ലം) മൂന്നാം സ്ഥാനവും സബ് ജൂനിയര്‍ വിഭാഗത്തില്‍ ജാമിഉല്‍ അരീഷ് കേരളപുരം (കൊല്ലം ) ഒന്നാം സ്ഥാനവും നേടി. മൈനര്‍ വിഭാഗം വോക്കല്‍ ഓഫ് ദി ഫെസ്റ്റിന് ഫുതൂഹുല്‍ ഹികം ക്യാമ്പസിലെ ദിലു മിര്‍ഷാദ്, പെന്‍ ഓഫ് ദി ഫെസ്റ്റ് മിസ്ഹബ് പി എം ജുമാമസ്ജിദ് പെരിങ്ങാടി എന്നിവരും, പ്രീമിയര്‍ വിഭാഗത്തില്‍ യഥാക്രമം മിഥിലാജ് ദലാഇലുസുന്ന അയിരൂര്‍ (മലപ്പുറം), മുഹമ്മദ് യാസിര്‍ അസാസ് പടന്ന, സബ്ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് യാസീന്‍ ജാമിഉല്‍ അരീഷ്, മുഹമ്മദ് ജൗഹര്‍ ജാമിഉല്‍ അരീഷ് എന്നിവരും അര്‍ഹരായി.

സമാപന പൊതുസമ്മേളനത്തില്‍ മഖ്ദൂമിയ്യ വൈസ് പ്രസിഡന്റ് ഫൈളുറഹ്മാന്‍ ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. മഖ്ദൂമിയ്യ വര്‍ക്കിംഗ് പ്രസിഡന്റും എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അബ്ദുറഷീദ് സഖാഫി മെരുവമ്പായി ഉദ്ഘാടനം ചെയ്തു. ജാമിഅ മദീനത്തുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി അസ്സഖാഫി വരപ്പാറ ഫെസ്റ്റിവല്‍ ടോക് നിര്‍വഹിച്ചു. ജാമിഅ മദീനത്തുന്നൂര്‍ ഡീന്‍ ഓഫ് ഫാക്വല്‍റ്റി അഫയേര്‍സ് ഇര്‍ഷാദ് നൂറാനി, മഖ്ദൂമിയ്യ ജോയിന്റ് സെക്രട്ടറി അസീസ് ഹാജി തൊക്കിലങ്ങാടി, സെക്രട്ടറി മഹ്മൂദ് ഹാജി മൂരിയാട്, ദുബൈ ചാപ്റ്റര്‍ കണ്‍വീനര്‍ റഈസ് ഇല്ലിക്കല്‍, ജാമിഅ മദീനത്തുന്നൂര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉവൈസ് നൂറാനി, മഖ്ദൂമിയ്യ കാമ്പസ് ഇന്‍ചാര്‍ജ് മുബശ്ശിര്‍ നൂറാനി, ശഹീര്‍ നൂറാനി പങ്കെടുത്തു.

അടുത്ത സോണ്‍ റൊന്റിവ്യൂവിന് ആതിഥേയത്വം വഹിക്കുന്ന അസാസ് പടന്ന കാമ്പസിന് മഖ്ദൂമിയ്യ ഭാരവാഹികള്‍ പതാക കൈമാറി. വൈസ് പ്രസിഡന്റ് സയ്യിദ് സഅദുല്ല സഖാഫി വിജയികള്‍ക്ക് ട്രോഫി വിതരണം നിര്‍വഹിച്ചു. സമാപന പ്രാര്‍ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി. പ്രോഗ്രാം കണ്‍വീനര്‍ അജ്മല്‍ നൂറാനി ഉളിയില്‍ സ്വാഗതവും ഹാരിസ് നൂറാനി നന്ദിയും പറഞ്ഞു.

Content Highlights: The Madeenathunnoor Irsu Nabbavi state festival concluded on a grand note with thousands participating in the valedictory session. Prominent scholars and leaders attended the closing ceremony to highlight cultural and educational achievements. The event marked a memorable showcase of student talent.

 

---- facebook comment plugin here -----

Latest