Editorial
100 ദശലക്ഷം ദിര്‍ഹത്തിന്റെ വമ്പന്‍ ഓഫറുകളുമായി ലുലു; 'ഫെസ്റ്റിവല്‍ ഓഫ് പ്രമോഷന്‍സ്' ഷോപ്പിങ് ആഘോഷങ്ങള്‍ക്ക് തുടക്കം
ക്യാമ്പയിനിന്റെ ഭാഗമായി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി യു എ ഇയിലെ ലുലു സ്റ്റോറുകളിലാണ് വിപുലമായ ഷോപ്പിങ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
അബൂദബി | യു എ ഇയില്‍ ഇയര്‍എന്‍ഡ് ഷോപ്പിങ് സീസണിന് ആവേശം പകര്‍ന്ന് 100 ദശലക്ഷം ദിര്‍ഹത്തിന്റെ വമ്പന്‍ ഓഫറുകളും സമ്മാന പദ്ധതികളുമായി ലുലു. ‘ഫെസ്റ്റിവല്‍ ഓഫ് പ്രമോഷന്‍സ്’ ക്യാമ്പയിനിന്റെ ഭാഗമായി നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി യു എ ഇയിലെ ലുലു സ്റ്റോറുകളിലാണ് വിപുലമായ ഷോപ്പിങ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.
വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവുകള്‍, മികച്ച ഓഫറുകള്‍, സമ്മാന പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് രണ്ട് മാസം നീളുന്ന പ്രമോഷന്. അബൂദബിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചത്. യു എ ഇയുടെ 55-ാമത് ദേശീയ ദിനാഘോഷം, ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍, ഗ്ലോബല്‍ വില്ലേജ് ഉള്‍പ്പെടെയുള്ള പരിപാടികളോട് അനുബന്ധിച്ച് രാജ്യത്തെ വാണിജ്യ രംഗത്ത് കൂടുതല്‍ ഉണര്‍വ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ലുലുവിന്റെ പ്രഖ്യാപനം.
വിപണിയില്‍ മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നതായി ലുലു
യു എ ഇയിലെ വിപണിയില്‍ വലിയ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഉപഭോക്താക്കള്‍ക്ക് നല്ല നിരക്കില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിങ് അനുഭവവും കൂടിയാണ് ഉറപ്പാക്കുന്നതെന്നും ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ എം എ സലിം പറഞ്ഞു.
രണ്ട് മാസത്തെ പ്രധാന ഷോപ്പിങ് ആഘോഷങ്ങളെ ഒരു കുടക്കീഴില് കൊണ്ടുവരികയാണ് ഫെസ്റ്റിവല്‍ ഓഫ് പ്രമോഷന്സിലൂടെ ലക്ഷ്യമിടുന്നതെന്ന് ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു. ഓരോ ആഴ്ചയും പുതിയ ഓഫറുകളും സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ വിലക്കിഴിവുകളും ആകര്‍ഷകമായ സമ്മാനങ്ങളും ലഭ്യമാക്കും. എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് പ്രമോഷനുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സൂപ്പര്‍ ഫ്രൈഡേ മുതല്‍ ദേശീയദിന ഓഫറുകള്‍ വരെ
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഓരോ ആഴ്ചയും വ്യത്യസ്തമായ ഷോപ്പിങ് ഓഫറുകളും പ്രമോഷനുകളുമാണ് ലുലു ഒരുക്കിയിരിക്കുന്നത്. ‘10,000 ട്രോളീസ് വീ പേ ബാക്ക്’ സമ്മാനപദ്ധതി, ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍, ലുലു വാലി ദീപാവലി ആഘോഷങ്ങള്‍ എന്നിവ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ലുലു ഫാഷന്‍ സ്റ്റോര്‍, REO എന്നിവയുടെ പുതിയ വിന്റര്‍ ഫാഷന്‍ ശേഖരങ്ങള്‍ ഈ ആഴ്ച പുറത്തിറക്കും. നവംബര്‍ 19 മുതല്‍ ആരംഭിക്കുന്ന സൂപ്പര്‍ ഫ്രൈഡേ പ്രമോഷനില്‍ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ഭക്ഷ്യോത്പന്നങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളില്‍ വമ്പന്‍ വിലക്കിഴിവുകള്‍ ലഭ്യമാകും. ഹുവാവെയുടെ സഹകരണത്തോടെയാണ് സൂപ്പര്‍ ഫ്രൈഡേ സംഘടിപ്പിക്കുന്നത്. നവംബര്‍ 25 മുതല്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് പ്രമോഷനും നവംബര്‍ 28 മുതല്‍ യു എ ഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക ഓഫറുകളും ആരംഭിക്കും. യു എ ഇയില്‍ കൃഷി ചെയ്യുന്നതും ഉത്പാദിപ്പിക്കുന്നതുമായ തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ലുലുവിന്റെ ‘അവ്വല്‍ എമറാത്ത്’ പദ്ധതിക്കും ദേശീയദിന പ്രമോഷനില്‍ പ്രത്യേക പ്രാധാന്യം നല്‍കും. ഡിസംബര്‍ ആദ്യവാരം ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ‘ഫെസ്റ്റിവല്‍ ഓഫ് ഡീല്‍സ്’ ആരംഭിക്കും. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ഓഫറുകളും ഡിസംബര്‍ അവസാനവാരം മിഡ്നൈറ്റ് സെയിലുകളും ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈന്‍ ഷോപ്പിങ്ങിലും വമ്പന്‍ കിഴിവുകള്‍
ലുലുവിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ക്വിക്ക് കൊമേഴ്സ് സേവനങ്ങളിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. അതിവേഗ ഡെലിവറി സേവനമായ ലുലു മിനിറ്റ്സിന് ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെയും ലളിതമായ ഉപയോഗക്രമത്തോടെയും പുതിയ ലുലു ആപ്പും അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. മണി റെമിറ്റന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങളും പുതിയ ആപ്പില്‍ ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഡയറക്ടര്‍മാരായ കെ പി തമ്പാന്, ഹുസേഫ രൂപാവാല, അജയ് നായര്‍, ഓപറേഷന്‍സ് മാനേജര്‍മാരായ ഡേവിഡ് ബൂം, മാര്ട്ടിന് വില്യം, പ്രമുഖ ബ്രാന്‍ഡ് പ്രതിനിധികള്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Content Highlights: LuLu Group has launched its massive ‘Festival of Promotions’ campaign across hypermarkets in the UAE. The promotion features incredible deals and discount offers valued at 100 million Dirhams. Shoppers can enjoy unprecedented savings and exciting rewards throughout this major retail event.


