കേന്ദ്ര ബജറ്റ്: ചെറുകിട മേഖലയെ തകര്‍ക്കുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി; സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് സമ്പൂര്‍ണ്ണ സ്വകാര്യവത്കരണമെന്ന് എന്‍...

. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതിഷേധം നേരിട്ട് കേന്ദ്രമന്ത്രിയെ അറിയിക്കുമെന്നും നസിറുദ്ദീന്‍

ബജറ്റ് അവതരിപ്പിച്ചത് രണ്ട് മണിക്കൂറും 40 മിനുട്ടും; സ്വന്തം റെക്കോഡ് തകര്‍ത്ത് നിര്‍മല സീതാരാമന്‍

കഴിഞ്ഞ വര്‍ഷം ഇടക്കാല ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രണ്ടേകാല്‍ മണിക്കൂറാണ് അവര്‍ എടുത്തിരുന്നത്. ഈ റെക്കോഡാണ് ഭേദിച്ചത്.

ആദായ നികുതി ഇളവ് കിഴിവുകള്‍ വേണ്ടെന്ന് വെക്കുന്നവര്‍ക്ക് മാത്രം; അല്ലെങ്കില്‍ പഴയ നിരക്ക്

നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിനും നികുതി നിരക്ക് കുറയ്ക്കുന്നതിനുമായി നിലവിലുള്ള നൂറിലധികം കിഴിവുകളില്‍ 70 എണ്ണവും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതായി നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് പുതുതായി 100 വിമാനത്താവളങ്ങള്‍;സ്വകാര്യ പങ്കാളിത്തത്തോടെ 150 ട്രെയിനുകള്‍

100 പുതിയ വിമാനത്താവളങ്ങള്‍ 2024 ന് മുമ്പായി ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്ന് ധനമന്ത്രി

മിഷന്‍ ഇന്ദ്രധനുസ് വിപുലീകരിച്ചു; ജീവിത ശൈലി രോഗങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി

ജന്‍ ആരോഗ്യ യോജനയ്ക്ക് 69,000 കോടിയും സ്വച്ഛ് ഭാരതിന് 12,300 കോടിയും ജല്‍ജീവന്‍ മിഷന് 3.6 ലക്ഷം കോടിയും ബജറ്റില്‍ വകയിരുത്തി

ബേങ്ക് നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ അഞ്ച് ലക്ഷമായി ഉയര്‍ത്തി

ഒരു ബേങ്ക് സാമ്പത്തികമായി പരാജയപ്പെടുകയും നിക്ഷേപകര്‍ക്ക് നല്‍കാന്‍ പണമില്ലാതിരിക്കുകയും ചെയ്താല്‍ ബേങ്ക് നിക്ഷേപത്തിലെ നഷ്ടത്തില്‍ നിന്നുള്ള പരിരക്ഷയാണ് ഡെപ്പോസിറ്റ് ഇന്‍ഷ്വറന്‍സ്‌.

അടിസ്ഥാന സൗകര്യ വികസനം; അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി ചെലവഴിക്കും

വ്യവസായ മേഖലക്ക് 27,300 കോടി വകയിരുത്തും. ഗതാഗത മേഖലക്ക് 1.7 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കയറ്റുമതി ഹബ്ബുകള്‍ രൂപവത്ക്കരിക്കും. 2024 ന് മുമ്പായി 100 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കും.

എല്‍ ഐ സിയിലെ സര്‍ക്കാര്‍ ഓഹരി വില്‍ക്കും

ഐ ഡി ബി ഐ ബേങ്കുകളിലെ മുഴുവന്‍ ഓഹരിയും വില്‍ക്കുമെന്നും മന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ആദായ നികുതി കുറച്ചു; അഞ്ചു ലക്ഷം വരെ നികുതിയില്ല

അഞ്ചു ലക്ഷം വരെ നികുതിയില്ല. കോര്‍പ്പേറ്റ് നികുതി വെട്ടിക്കുറച്ചു. വൈദ്യുതോത്പാദന കമ്പനികള്‍ക്കും ഇത് ബാധകമാണ്. ലോകത്തെ ഏറ്റവും കുറഞ്ഞ് കോര്‍പ്പറേറ്റ് നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍; ഭാരത് നെറ്റ് പദ്ധതി സജീവമാക്കും

ഇലക്ട്രോണിക് നിര്‍മാണ മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കും. മൊബൈല്‍ നിര്‍മാണത്തിന് പ്രത്യേക പരിഗണന.

Latest news