ദേശീയ പശു കമ്മീഷന്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ആര്‍ എസ് എസ്

പശുസംരക്ഷണത്തില്‍ കര്‍ഷകരെ ബോധവത്കരിക്കാനുള്ള പരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ഗ്രാമം തോറും അഞ്ചു ശതമാനം പേര്‍ വീതമെങ്കിലും പശുക്കളെ സംരക്ഷിക്കണം.

ബജറ്റ് ബി ജെ പിയുടെ പ്രകടന പത്രിക പോലെ: കോണ്‍ഗ്രസ്

ലോക്‌സഭാ തിരഞ്ഞെടുപ്പു മുന്‍നിര്‍ത്തി വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള തട്ടിപ്പ് മാത്രമാണ് ബജറ്റിലൂടെ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെ പറഞ്ഞു. വോട്ട് നേടുക മാത്രമാണ് ലക്ഷ്യം. തിഞ്ഞെടുപ്പിനു മുമ്പ് നടപ്പിലാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.

ദിവസം വെറും 17 രൂപ നല്‍കുമെന്ന പ്രഖ്യാപനം കര്‍ഷകരെ അപമാനിക്കുന്നത്: രാഹുല്‍ ഗാന്ധി

അഞ്ച് വര്‍ഷത്തെ മോദിയുടെ ധാര്‍ഷ്യം കര്‍ഷകരുടെ ജീവിതം തകര്‍ത്തെന്നും രാഹുല്‍

റെയില്‍വേക്ക് 64,587 കോടി രൂപ അനുവദിച്ചു; അതിവേഗ ട്രെയിനുകള്‍ക്കും സുരക്ഷക്കും മുന്‍ഗണന

ന്യൂഡല്‍ഹി: കേന്ദ്ര ഇടക്കാല ബജറ്റില്‍ റെയില്‍വേക്ക് നീക്കിവെച്ചത് 64,587 കോടി രൂപ. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. അതിവേഗ ട്രെയിനുകള്‍, യാത്രക്കാരുടെ സുരക്ഷ, ആധുനികവത്കരണം...

അയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിച്ചത് അമ്പത് കോടി ജനങ്ങള്‍ക്കെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പത്ത് കോടിയോളം വരുന്ന...

തിരഞ്ഞെടുപ്പ് ബജറ്റ്: മന്‍മോഹൻ സിംഗ്

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റ് അവതരിപ്പിച്ചത് തിരഞ്ഞെടുപ്പ് ബജറ്റാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഇടത്തരക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും നടത്തിയ പ്രഖ്യാനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും...

നോട്ട് നിരോധത്തിന് ശേഷം നികുതി വരുമാനം കൂടിയെന്ന് ഗോയല്‍

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിന് ശേഷം നികുതി വരുമാനത്തില്‍ വലിയ വര്‍ധനയുണ്ടായതായി കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍. നോട്ട് നിരോധത്തിന് ശേഷം പ്രതൃക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായി. വരുമാനം 6.38 ലക്ഷം...

ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ജനപ്രിയ ബജറ്റാണ് കേന്ദ്ര മന്ത്രി പിയുഷ് ഗോയല്‍ അവതരിപ്പിക്കുന്നത്. സൗജന്യ എല്‍പിജി കണക്ഷന്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍, കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ ആറായിരം രൂപ...

അഞ്ച് ലക്ഷം രൂപ വരെ ആദായ നികുതിയില്ല; നികുതി വരുമാനം 12 ലക്ഷം കോടിയായി ഉയര്‍ന്നു

രണ്ട് വര്‍ഷത്തിനുള്ളിൽ നികുതി റിട്ടേണ്‍ പ്രക്രിയ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും. റിട്ടേണുകള്‍ 24 മണിക്കൂറിനകം തീര്‍പ്പാക്കുമെന്നും റീഫണ്ടുകള്‍ ഉടന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപയുടെ പെന്‍ഷന്‍ പദ്ധതി

ന്യൂഡല്‍ഹി:  അസംഘടിത മേഖലകളിലെ തൊഴിലാളിള്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുെമെന്ന് ബജറ്റിൽ പ്രഖ്യാപനം. അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ 3000 രൂപ പ്രതിമാസം നല്‍കുന്ന പെന്‍ഷന്‍ പദ്ധതിയാണിത്. പ്രതിമാസം 15,000 രൂപയിൽ താഴെ വരുമാനമുള്ള...

Latest news