Kerala
സൂംബ: എതിരഭിപ്രായമുന്നയിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു
മണ്ണാര്‍ക്കാട് ടി എ എം യു പി സ്‌കൂളിലെ അധ്യാപകൻ ടി കെ അഷ്‌റഫിനാണ് സസ്പെൻഷൻ

പാലക്കാട് | സ്‌കൂളുകളില്‍ സൂംബ ഡാൻസ് നടപ്പാക്കുന്നതിനെ എതിർത്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനെ സസ്പെൻഡ് ചെയ്തു. മണ്ണാര്‍ക്കാട് ടി എ എം യു പി സ്‌കൂളിലെ അധ്യാപകൻ ടി കെ അഷ്‌റഫിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ മാനേജ്‌മെൻ്റിന് ഇന്നലെ കത്ത് നല്‍കിയിരുന്നു. പിന്നാലെയാണ് നടപടി. ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ മാനേജ്‌മെന്റ് പാലക്കാട് ഉപ ഡയറക്ടറെ അറിയിച്ചു.
സര്‍ക്കാരിനെയും പൊതു വിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള പരാമര്‍ശം നടത്തിയെന്നാണ് അധ്യപകനെതിരെയുള്ള ആരോപണം.
---- facebook comment plugin here -----