kt jaleel
കെ ടി ജലീലിൻ്റെ എം എൽ എ ഓഫീസിൽ കരിയോയിൽ ഒഴിച്ച് യുവമോർച്ച
കശ്മീർ ഇന്ത്യയുടെത് എന്ന് എഴുതിയ പോസ്റ്റർ പൂട്ടിയിട്ട ഓഫീസിൻ്റെ മുന്നിൽ പതിച്ചു.

മലപ്പുറം | കെ ടി ജലീലിന്റെ എം എൽ എ ഓഫീസിന് മുന്നിൽ കരിയോയിൽ ഒഴിച്ച് യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം. എടപ്പാൾ- തൃശ്ശൂർ റോഡിലുള്ള ഓഫീസിന് മുന്നിലെ ബോർഡിലാണ് യുവമോർച്ചക്കാർ കരിയോയിൽ ഒഴിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
കശ്മീർ ഇന്ത്യയുടെത് എന്ന് എഴുതിയ പോസ്റ്റർ പൂട്ടിയിട്ട ഓഫീസിൻ്റെ മുന്നിൽ പതിച്ചു. ജമ്മു കശ്മീർ സന്ദർശിച്ച വേളയിൽ ജലീൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പിലെ വിവാദ പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണം. പരാമർശം വൻ വിവാദമാകുകയും ജലീൽ ഇത് പിൻവലിക്കുകയും ചെയ്തിരുന്നു.
---- facebook comment plugin here -----