Connect with us

Kerala

തണുത്തുറഞ്ഞ് മൂന്നാര്‍; താപനില വീണ്ടും പൂജ്യത്തിന് താഴെ

മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

Published

|

Last Updated

ഇടുക്കി| ഇടുക്കി മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെയെത്തി. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്.

എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടി. ഇടോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം അടിമാലി വരെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. വയനാട്ടിലും ഇപ്രാവശ്യം നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ 13-14 ഡിഗ്രി സെല്‍ഷ്യസ് ആയാണ് താപനില താഴ്ന്നത്.

 

 

Latest