National
ദീപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവം; ഡല്‍ഹിയില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധം
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ന്യൂഡല്‍ഹി| ദീപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധം. ബംഗ്ലാദേശില്‍ സംഘര്‍ഷത്തിനിടെയാണ് ദീപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിശ്വഹിന്ദു പരിഷത്ത്, ഹൈന്ദവ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
നേരത്തെയും ബംഗ്ലാദേശ് ഹൈക്കമ്മിഷന് മുന്നില്‍ പ്രതിഷേധം നടന്നിരുന്നു. കോണ്‍സുലര്‍, വിസാ സേവനങ്ങള്‍ ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ വിസ അപേക്ഷാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് ഹൈക്കമ്മീഷന്‍ കോണ്‍സുലര്‍, വിസാ സേവനങ്ങള്‍ നിര്‍ത്തലാക്കിയത്.


