Connect with us

International

ബോംബ് ഭീഷണി; ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു

ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് (എ എഫ് പി) വസതിയില്‍ പരിശോധന നടത്തിയെങ്കിലും സ്‌ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.

Published

|

Last Updated

സിഡ്‌നി | ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിപ്പിച്ചു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് കാന്‍ബറയിലെ ദി ലോഡ്ജ് എന്ന വസതിയില്‍ നിന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചത്.

ആസ്‌ത്രേലിയന്‍ ഫെഡറല്‍ പോലീസ് (എ എഫ് പി) വസതിയില്‍ സൂക്ഷ്മപരിശോധന നടത്തിയെങ്കിലും സംശയാസ്പദമായതൊന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കി. ഇതേ തുടര്‍ന്ന് രാത്രി ആന്റണി ആല്‍ബനീസ് വസതിയില്‍ മടങ്ങിയെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു.

 

 

 

Latest