Connect with us

Business

സ്വർണവിലയിൽ ഇന്നും വർധന; 1,19,000ത്തിന് അരികെ

ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചിരുന്നു. 

Published

|

Last Updated

കൊച്ചി| സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധന. ഇന്ന് പവന് 80 രൂപയാണ് കൂടിയത്. ഇതോടെ  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,18,720 രൂപയായി.  ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വില 14,840 രൂപയായി. ഇന്നലെ പവന് ഒറ്റയടിക്ക് 1120 രൂപ വര്‍ധിച്ചിരുന്നു.

ഈ മാസത്തിന്റെ തുടക്കം 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. കഴിഞ്ഞ മാസം 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ്  റെക്കോര്‍ഡ് സ്വര്‍ണ വില. 2025 ഡിസംബര്‍ 23നാണ് പവന് ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര സ്വര്‍ണ വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ വില.