Connect with us

Kerala

ഡോക്ടര്‍മാരുടെ സമരം; സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക്

നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി ടി എ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങളുന്നയിച്ച് സമരത്തിലുള്ള മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുമായി സര്‍ക്കാര്‍ വീണ്ടും ചര്‍ച്ചക്ക്. നാളെ ആരോഗ്യ മന്ത്രി ധനമന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യും. ഇതിനുശേഷം കെ ജി എം സി ടി എ പ്രതിനിധികളുമായി ചര്‍ച്ച നടത്തും.

അതിനിടെ, ഡോക്ടര്‍മാരുടെ സമരം ഇന്ന് പത്താം ദിവസത്തിലേക്ക് കടന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിട്ട് ആറ് ദിവസം പിന്നിടുകയും ചെയ്തു. ശമ്പളപരിഷ്‌കരണ കുടിശ്ശിക അനുവദിക്കുക, മതിയായ തസ്തിതകള്‍ സൃഷ്ടിക്കുക തുടങ്ങിയവയാണ് സമരക്കാരുടെ ആവശ്യം.

സമരത്തിനിടയിലും നെടുമങ്ങാട് ആശുപത്രിയിലെ ഒ പി ഡ്യൂട്ടി പുനരാരംഭിക്കാനും ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിയുമായി സഹകരിക്കാനും കെ ജി എം ഒ എ തീരുമാനിച്ചിട്ടുണ്ട്.