Connect with us

Kerala

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ രവീന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചു

പ്രിയങ്ക നായരാണ് വൈസ് ചെയര്‍പെഴ്‌സണ്‍

Published

|

Last Updated

തിരുവനന്തപുരം | കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ രവീന്ദ്രനെ സര്‍ക്കാര്‍ നിയോഗിച്ചു. പ്രശസ്ത നടിയും സാംസ്‌കാരിക പ്രവര്‍ത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയര്‍പെഴ്‌സണ്‍.

തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തില്‍ സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറഞ്ഞു.നടന്‍ സലിം ഹസ്സന്‍, യുവ സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാവും.

ദീപു കരുണാകരന്‍, വൈക്കം വിജയലക്ഷ്മി, എം വി ഗിരീഷ്‌കുമാര്‍, ബി രാകേഷ്, സജീവന്‍ അന്തിക്കാട്, സക്കരിയ, ആര്‍ എസ് പണിക്കര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വാഴൂര്‍ ജോസ്, എ കബീര്‍, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുള്‍ ഹനാന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനറല്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു.

 

Content Highlights:
Actor Raveendran has been appointed as the new Chairman of the Kerala State Chalachitra Academy by the state government. Renowned actress Priyanka Nair is the new Vice Chairperson. The government also reconstituted the general council and executive committee with prominent film personalities.

 

Latest