Connect with us

Kerala

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് പിടികൂടി

മൊബൈല്‍ ടവറുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും അനധികൃതമായി വൈദ്യുതി നല്‍കി

Published

|

Last Updated

കൊച്ചി | കൊച്ചിയില്‍ മൊബൈല്‍ ടവറുകള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ക്കും അനധികൃതമായി വൈദ്യുതി നല്‍കിയതായി കണ്ടെത്തി. കെ എസ് ഇ ബി വിജിലന്‍സാണ് കോടികളുടെ വൈദ്യുതി ക്രമക്കേട് പിടികൂടിയത്. 3.14 കോടി രൂപയുടെ വൈദ്യുതി ക്രമക്കേടാണ് നടന്നത്.

കളമശ്ശേരിയില്‍ 450 കിലോ വാട്ട് ലോഡ് അനുമതിയുള്ള സ്ഥാപനത്തില്‍ 850 കിലോ വാട്ട് അധിക ലോഡ് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഈ സ്ഥാപനത്തില്‍ നിന്ന് മൊബൈല്‍ ടവറുകള്‍ക്കും നിയമവിരുദ്ധമായി വൈദ്യുതി നല്‍കി.

മരടില്‍ 50 കിലോവാട്ട് അനുമതിയുള്ള സ്ഥാപനത്തില്‍ 260 കിലോ വാട്ട് ലോഡ് ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കെ എസ് ഇ ബി ചീഫ് വിജിലന്‍സ് ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തുടനീളം പരിശോധന നടത്തുകയാണ്.

Content Highlights:
KSEB Vigilance uncovered a massive electricity fraud worth 3.14 crore rupees in Kochi. Commercial premises in Kalamassery and Maradu exceeded sanctioned power limits and illegally supplied electricity to mobile towers. Statewide inspections are underway following directions from the Chief Vigilance Officer.

 

Latest