Connect with us

Kerala

മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു

കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കാക്കൂര്‍ പാവണ്ടൂര്‍ സ്‌കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്

Published

|

Last Updated

ഫയല്‍ ചിത്രം

കോഴിക്കോട് | മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു. കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം കാക്കൂര്‍ പാവണ്ടൂര്‍ സ്‌കൂളിന് സമീപം പാടിമലയില്‍ രാമദാസിന്റെ വീടിനാണ് മകന്‍ അനുവിന്ദ് തീയിട്ടത്. വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഏകദേശം ഒരു ലക്ഷം രൂപയുടെ വീട്ടുപകരണങ്ങള്‍ നശിച്ചതായി രാമദാസ് പറഞ്ഞു.

യുവാവ് മദ്യലഹരിയിലായിരുന്നുവെന്നും ഇയാള്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ആളാണെന്നും പോലീസ് പറഞ്ഞു. പതിവുപോലെ മദ്യപിച്ചെത്തിയ അനുവിന്ദ് പിതാവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കൈയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയുമായിരുന്നു.

നരിക്കുനിയില്‍ നിന്ന് എത്തിയ അഗ്‌നിരക്ഷാസേന തീ പൂര്‍ണമായി അണച്ചു. കാക്കൂര്‍ പോലീസ് അനുവിന്ദിനെ കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

 

Content Highlights:
A youth named Anuvind set fire to his family home in Kakkoor near Balussery, Kozhikode in an inebriated state. Household items worth one lakh rupees were damaged, but family members escaped unharmed. Kakkoor police arrested the suspect after the fire force extinguished the blaze.

 

Latest