Connect with us

International

നിര്‍മ്മിത ബുദ്ധിക്ക് മുന്നില്‍ മനുഷ്യത്വം നഷ്ടപ്പെടുന്നു: മാര്‍പ്പാപ്പ

നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു തുടക്കംകുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എലിസി കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സഭാ അധികാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം

Published

|

Last Updated

പാരിസ് | നിര്‍മ്മിത ബുദ്ധിക്ക് മുന്നില്‍ മനുഷ്യത്വം നഷ്ടപ്പെടുന്നതായി ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ മുന്നറിയിപ്പ് നല്‍കി. നാല് ദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനത്തിനു തുടക്കംകുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം എലിസി കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ സഭാ അധികാരികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെ ഓര്‍ലി വിമാനത്താവളത്തില്‍ ഇമ്മാനുവല്‍ മാക്രോണ്‍ മാര്‍പ്പാപ്പയെ സ്വീകരിച്ചു.

യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ ഫ്രാന്‍സും മതേതരവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ജനസംഖ്യയുടെ പകുതിയില്‍ താഴെ മാത്രമേ കത്തോലിക്കാ വിശ്വാസികളുള്ളൂ. പതിവായി പള്ളിയില്‍ പോകുന്നവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ താഴെയായി കുറഞ്ഞു. പുരോഹിതരുടെ എണ്ണം 1990ല്‍ 25,000 ആയിരുന്നത് മൂന്നില്‍ രണ്ടായി ചുരുങ്ങി 9000ല്‍ താഴെയായി എന്നതും ശ്രദ്ധേയമാണ്.

സമീപകാലത്തെ മാര്‍പ്പാപ്പമാരെല്ലാം ഫ്രാന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 1980 നും 2004 നും ഇടയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ നിരവധി തവണ സന്ദര്‍ശനം നടത്തി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ മൂന്ന് തവണ സന്ദര്‍ശിച്ചെങ്കിലും പാരീസ് ഒഴിവാക്കി സ്ട്രാസ്ബര്‍ഗ്, മാര്‍സെയില്‍സ്, കോര്‍സിക്ക എന്നിവിടങ്ങളിലേക്കാണ് പോയത്.

Content Highlights:
Pope Leo XIV warned that humanity is being lost to artificial intelligence during his visit to France. He addressed church officials at the Elysee Palace after meeting President Emmanuel Macron. The visit comes as France faces a significant decline in its Catholic population and priesthood.

Latest