Connect with us

International

യെമനില്‍ 71,000 കുരുന്നുകള്‍ അഭയാര്‍ത്ഥികളാകും: മുന്നറിയിപ്പുമായി യുനിസെഫ്

അക്രമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെമനില്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണെന്ന് യുനിസെഫിന്റെ യെമന്‍ പ്രതിനിധി അഖില്‍ അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു

Published

|

Last Updated

സന | യെമനില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ 71,000 കുരുന്നുകള്‍ അഭയാര്‍ത്ഥികളാകുമെന്ന മുന്നറിയിപ്പുമായി യുനിസെഫ്. ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നതും കുട്ടികള്‍ക്കിടയില്‍ കടുത്ത പോഷകാഹാരക്കുറവും യുനിസെഫ് ചൂണ്ടിക്കാട്ടി. അക്രമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യെമനില്‍ പട്ടിണിയും പോഷകാഹാരക്കുറവും അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം അനുദിനം വര്‍ധിച്ചുവരികയാണെന്ന് യുനിസെഫിന്റെ യെമന്‍ പ്രതിനിധി അഖില്‍ അയ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ യെമനില്‍ ഭവനരഹിതരായ 1,30,000ത്തോളം ആളുകളില്‍ 71,000 പേരും കുട്ടികളാണെന്നും ഇവരില്‍ ഭൂരിഭാഗവും തെക്കുപടിഞ്ഞാറന്‍ ഗവര്‍ണറേറ്റായ തായിസില്‍ നിന്ന് പലായനം ചെയ്തവരോ അവിടെത്തന്നെ മറ്റ് പ്രദേശങ്ങളിലേക്ക് മാറിയവരോ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

സഹായമെത്തിക്കാന്‍ സാധിക്കുന്ന പ്രദേശങ്ങളില്‍ സമീപ ആഴ്ചകളില്‍ യുനിസെഫിന്റെ സഞ്ചരിക്കുന്ന സംഘങ്ങള്‍ 2,900ത്തോളം കുട്ടികളെ പരിശോധിച്ചു. ഇവരില്‍ 200 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സഹായം എത്തിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലെ കണക്കാണിത്. എന്നാല്‍ ഇത് രാജ്യത്തുടനീളമുള്ള യഥാര്‍ത്ഥ സാഹചര്യത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണെന്ന് യുനിസെഫ് വ്യക്തമാക്കി.

 

Content Highlights: UNICEF warned that 71,000 children are among nearly 130,000 recently displaced people due to escalating conflict in Yemen. Representative Akhil Iyer reported that severe malnutrition and blocked medical access are putting young lives at grave risk. Screening in accessible regions revealed hundreds of children suffering from life-threatening conditions