Kerala
യുഡിഎഫിനെ വഴിയമ്പലമായി കാണരുത്, പി വി അന്‍വര്‍ സംയമനം പാലിക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍
മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അന്‍വറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പര്‍മാരായി യുഡിഎഫില്‍ ഉള്‍പ്പെടുത്തിയത്.
കോഴിക്കോട്|പിവി അന്‍വര്‍ ഐക്യ ജനാധിപത്യ കക്ഷിയില്‍ വരുമ്പോള്‍ സംയമനം പാലിക്കണമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി അന്‍വര്‍ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പിവി അന്‍വറിനേയും സി കെ ജാനുവിനേയും അസോസിയേറ്റ് മെമ്പര്‍മാരായി യുഡിഎഫില്‍ ഉള്‍പ്പെടുത്തിയത്.
യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കിയതിന് പിന്നാലെ പിവി അന്‍വറിനെ സ്വാഗതം ചെയ്ത് കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ അന്‍വര്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.


