Connect with us

Kerala

യൂത്ത് ലീഗ് നേതാക്കൾ കാന്തപുരത്തെ സന്ദർശിച്ചു

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവരാണ് കാന്തപുരത്തെ കാണാനെത്തിയത്

Published

|

Last Updated

കോഴിക്കോട് | ചികിത്സയെ തുടർന്ന് വിശ്രമിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു.

സുഖവിവരങ്ങൾ അന്വേഷിച്ച സംഘം സൗഖ്യം നേരുകയും സമൂഹത്തിനായി സജീവ സേവനം നടത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മർകസ് അസോസിയേറ്റ് ഡയറക്ടർ മുഹമ്മദ് യൂസുഫ് ഹൈദർ എന്നിവർ സന്നിഹിതരായിരുന്നു.

Latest