Career Education
വിറാസ് പി ജി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന മുത്വവ്വല്‍ ബാച്ചിലേക്കാണ് അവസരം. മുത്വവ്വലിനോടൊപ്പം ത്രിവത്സര എല്‍ എല്‍ ബിക്കും അവസരമുണ്ട്.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) 2026 മാര്‍ച്ചില്‍ ആരംഭിക്കുന്ന മുത്വവ്വല്‍ ബാച്ചിലേക്ക് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാസ്റ്റേഴ്സ് ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ ലോസ് എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. wiras.in എന്ന വെബ്‌സൈറ്റ് വഴി ജനുവരി 19 വരെ അപേക്ഷിക്കാം.
പ്രവേശന പരീക്ഷ ജനുവരി 21 ബുധനാഴ്ച രാവിലെ ഒമ്പതിന് വിറാസില്‍ നടക്കും. അംഗീകൃത യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രിയോട് കൂടെ ശരീഅ പഠനത്തില്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ മുഖ്തസര്‍ അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്.
മുത്വവ്വലിനോടൊപ്പം ത്രിവത്സര എല്‍ എല്‍ ബി പഠനത്തിനുള്ള അവസരവുമുണ്ട്. വിവരങ്ങള്‍ക്ക് 6235998824 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


