Kerala
കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു
കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു
പാലക്കാട് | കൊല്ലങ്കോട് വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു. മുതലമട നണ്ടന്‍കിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്.കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തില്‍ നിന്ന് കാല്‍വഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പമാണ് സജീഷ് വെള്ളച്ചാട്ടം കാണാന്‍ എത്തിയത്.
അപകടത്തില്‍പ്പെട്ട ഉടന്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി സജീഷിനെ നെന്മാറയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
---- facebook comment plugin here -----




