Health
നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും നല്ല ഉറക്ക പൊസിഷൻ അറിഞ്ഞിരിക്കാം
വശം ചരിഞ്ഞു ഉറങ്ങുക.പ്രത്യേകിച്ച് ഇടതുവശം ചരിഞ്ഞു ഉറങ്ങുന്നത് നട്ടെല്ലിനെ സുഖകരമായി സൂക്ഷിക്കുകയും കൂർക്കം വലി കുറയ്ക്കുകയും ചെയ്യും.

ഇടതുവശത്തേക്കോ വലതുവശത്തേക്കോ ചരിഞ്ഞോ കമിഴ്ന്നോ മലർന്നോ ഇങ്ങനെ നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു ഉറക്ക പൊസിഷൻ ഉണ്ട്. എന്നാൽ നിങ്ങളുടെ ഉറക്കപൊസിഷൻ എത്രമാത്രം നല്ലതാണെന്നും അവ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും അറിയാമോ?.
കാരണം ഉറക്കം എന്നത് ഒന്നോ രണ്ടോ മണിക്കൂർ കാര്യമല്ല. ഏഴു മുതൽ 8 മണിക്കൂർ വരെ ഉറക്കം പ്രധാനമാണ്. എന്നാൽ നിങ്ങൾ എങ്ങനെ ഉറങ്ങുന്നു എന്നതും അതുപോലെ തന്നെ പ്രധാനമാണ്. കമിഴ്ന്നു ഉറങ്ങുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ നട്ടെല്ല്, ഞരമ്പുകൾ,ശ്വസനം എന്നിവയെപ്പോലും ബുദ്ധിമുട്ടിക്കുന്നു.
വശം ചരിഞ്ഞു ഉറങ്ങുക.പ്രത്യേകിച്ച് ഇടതുവശം ചരിഞ്ഞു ഉറങ്ങുന്നത് നട്ടെല്ലിനെ സുഖകരമായി സൂക്ഷിക്കുകയും കൂർക്കം വലി കുറയ്ക്കുകയും ചെയ്യും.രാത്രി മുഴുവൻ ഇങ്ങനെ തന്നെ കിടക്കാൻ നിങ്ങളുടെ വശത്തായി തലയിണകൾ വയ്ക്കുന്നതും നല്ലതാണ്.
മലർന്ന് കിടന്ന് അതായത് നിങ്ങളുടെ ബാക്കിൽ സപ്പോർട്ട് കൊടുത്ത് ഉറങ്ങുന്നത് നല്ല കാര്യമാണ്. ഇത് നിങ്ങളുടെ ശരീരത്തിന് മികച്ച പിന്തുണ നൽകുന്നു.ഉറങ്ങുമ്പോൾ ഉറച്ച ഒരു മെത്ത നല്ല തലയണ എന്നിവ തിരഞ്ഞെടുക്കുക. നട്ടെല്ല് സുഖകരമായി ഉറപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.