Connect with us

International

വ്യാപക പ്രതിഷേധം; പുതിയ നികുതികള്‍ പിന്‍വലിച്ച് കെനിയന്‍ പ്രസിഡന്റ് 

കലാപകാരികള്‍ക്കെതിരേ കെനിയന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇരുപതിലേറെ ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്

Published

|

Last Updated

നെയ്‌റോബി | കെനിയയിലെ പുതിയ നികുതികള്‍ പിന്‍വലിച്ച് പ്രസിഡന്റ് വില്യം ബൂട്ടോ. പുതിയ നികുതികള്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഈ നീക്കം. പൊതുജനങ്ങളുടെ വികാരം ഞാന്‍ മനസ്സിലാക്കുന്നുവെന്നും ഈ ബില്ലില്‍ ഒപ്പുവെക്കുന്നതില്‍ നിന്ന്  പിന്മാറുന്നുവെന്നും പ്രസിഡന്റ് വില്യം ബൂട്ടോ പറഞ്ഞു.

കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലെ പാര്‍ലമെന്റ്  ഹൗസിനു മുമ്പില്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയിരുന്നു.കോമ്പൗണ്ടിലേക്ക്  അതിക്രമിച്ചു കയറിയ ജനം കെട്ടിടങ്ങള്‍ക്ക് തീവെക്കുകയും പല ഓഫീസുകളും കൊള്ളയടിക്കുകയും ചെയ്തു.
പ്രതിഷേധക്കാര്‍ക്കെതിരെ കെനിയന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇരുപതിലേറെ ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചക്ക് ശേഷമായിരുന്നു പുതിയ ബില്ല് പാസാക്കിയത്. ബില്ലിനെതിരേ സമാധാനപരമായി തുടങ്ങിയ പ്രതിഷേധങ്ങള്‍ പെട്ടന്ന് തന്നെ രാജ്യമൊട്ടാകെ പടര്‍ന്നു. പിന്നീട് പ്രതിഷേധങ്ങള്‍ അക്രമാസക്തമാവുകയായിരുന്നു.തലസ്ഥാനനഗരമായ  നെയ്‌റോബിയില്‍ മാത്രം19 പേര്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് റൈറ്റ് വാച്ച്‌ഡോഗ്  പറഞ്ഞു.

---- facebook comment plugin here -----

Latest