Connect with us

local body election 2025

കൊളവല്ലൂർ ഡിവിഷൻ ആരെ തുണക്കും?

കുരാറ എന്നീ എട്ട് ഡിവിഷനുകളടങ്ങുന്നതാണ് കൊളവല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ.

Published

|

Last Updated

പാനൂർ | ജില്ലാ പഞ്ചായത്തിലെ വാശിയേറിയ മത്സരമുള്ള ഡിവിഷനാണ് കൊളവല്ലൂർ. എൽ ഡി എഫിന് വേണ്ടി ആർ ജെ ഡിയിലെ രവീന്ദ്രൻ കുന്നോത്തും യു ഡി എഫിന് വേണ്ടി മുസ്‌ലിം ലീഗിലെ സി കെ മുഹമ്മദലിയുമാണ് സ്ഥാനാർഥികൾ.

ബി ജെ പിയിലെ അർജുൻ വാസുദേവ് എൻ ഡി എക്കായി രംഗത്തുണ്ട്. ഹാറൂൺ കടവത്തൂർ (എസ്‌ ഡി പി ഐ), റമീസ് ചെറുവോട്ട് (എ എ പി) എന്നിവരും ഒരു സ്വതന്ത്രനും മത്സര രംഗത്തുണ്ട്.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ പൊയിലൂർ, തൃപ്രങ്ങോട്ടൂർ, കൊളവല്ലൂർ, പുത്തൂർ, ചെണ്ടയാട്, പാനൂർ ബ്ലോക്കിലെ വള്ള്യായി, പാറേമ്മൽ, കുരാറ എന്നീ എട്ട് ഡിവിഷനുകളടങ്ങുന്നതാണ് കൊളവല്ലൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. തൃപ്രങ്ങോട്ടൂരിൽ മേൽക്കൈ യു ഡി എഫിനാണ്. സി പി എം സ്വാധീന മേഖലയാണ് മൊകേരി. കുന്നോത്തുപറമ്പ് പഞ്ചായത്തിൽ ഒപ്പത്തിനൊപ്പമാകുമ്പോഴും നേരിയ മുൻതുക്കം യു ഡി എഫിനാണ്. ഡിവിഷൻ പിടിച്ചെടുക്കാൻ യുവനേതാവിനെ ഇറക്കിയാണ് യു ഡി എഫ് പരീക്ഷണം. ബി ജെ പി യുടെ സ്ഥാനാർഥിയും യുവ നേതാവാണ്.

പുത്തൂർ സ്വദേശിയായ രവീന്ദ്രൻ കുന്നോത്ത് ആർ ജെ ഡി ജില്ലാ ജന. സെക്രട്ടറിയാണ് എൽ ഡി എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കൺവീനർ, പാനൂർ കോ-ഓപറേറ്റീവ് ബിൽഡിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് നിലകളിൽ പ്രവർത്തിക്കുന്നു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗമായിന്നു. കുന്നോത്തുപറമ്പ് പി ആർ കുറുപ്പ് സ്‌മാരക സഹകരണ ആശുപത്രി ജനറൽ മാനേജരായി വിരമിച്ചു.

കല്ലിക്കണ്ടി അരയാക്കണ്ടി സ്വദേശിയായ സി കെ മുഹമ്മദലി മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന സെക്രട്ടറിയാണ്. കടവത്തൂർ പി കെ എം ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപ കനും ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂനിയൻ സംസ്‌ഥാന കമ്മിറ്റി അംഗവുമാണ്. കായിക മേഖലയിലും പ്രഭാഷകനായും തിളങ്ങുന്നു. അർജുൻ വാസുദേവ് സെൻട്രൽ പൊയിലൂർ സ്വദേശിയാണ്. പത്തായക്കുന്ന് സൗത്ത് പാട്യം യു പി സ്‌കൂൾ അധ്യാപകനായി പ്രവർത്തിക്കുന്നു.

---- facebook comment plugin here -----