Kerala
ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
ഒരു ദിവസം 1,18,000 പേര്‍ എന്നതാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കണക്ക്
പത്തനംതിട്ട | മണ്ഡല – മകര വിളക്ക് കാലത്ത് ശബരിമലയില്‍ എത്തിയ തീര്‍ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. സീസണ്‍ 18 ദിവസം പിന്നിടുമ്പോള്‍ ആണ് തീര്‍ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.
ഔദ്യോഗിക കണക്കുപ്രകാരം ഡിസംബര്‍ മൂന്നു വൈകീട്ട് ഏഴു മണി വരെ 14,95,774 പേരാണ് മലചവിട്ടയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാല്‍ 15 ലക്ഷം കവിയും. ബുധനാഴ്ച്ച പുലര്‍ച്ചെ 12 മുതല്‍ വൈകീട്ട് ഏഴു വരെ 66,522 പേരാണ് എത്തിയത്.
ഒരു ദിവസം 1,18,000 പേര്‍ എന്നതാണ് ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തിരക്ക് കുറഞ്ഞതോടെ ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്നുണ്ട്.
---- facebook comment plugin here -----



