Connect with us

Kerala

മാങ്കൂട്ടത്തിലിനെ ന്യായീകരിക്കാന്‍ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍; ഇലക്ട്രോണിക് ഡിവൈസുകള്‍ പോലീസ് പിടിച്ചെടുത്തു

കൊല്ലം പരവൂര്‍ സ്വദേശി അരീഫിനെ (44) ആണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്

Published

|

Last Updated

കൊല്ലം | ലൈംഗികാതിക്രമക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ന്യായീകരിക്കാന്‍ അതിജീവിതയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്വദേശി അരീഫിനെ (44) ആണ് സിറ്റി സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പ്രതി ഉപയോഗിച്ച ഇലക്ട്രോണിക് ഡിവൈസുകള്‍ പോലീസ് പിടിച്ചെടുത്തു.

സൈബര്‍ പട്രോളിങ്ങില്‍ പ്രതിയെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കൊല്ലം സിറ്റി സൈബര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മനാഫിന്റെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയുമായിരുന്നു. സമാനമായ കേസില്‍ തൃശൂരില്‍ മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഇന്ന് അറസ്റ്റിലായിരുന്നു. വെള്ളാങ്ങല്ലൂര്‍ കുന്നത്തൂര്‍ സ്വദേശിയായ സിജോ ജോസ് (45) ആണ് അറസ്റ്റിലായത്. അതിജീവിത ആരാണെന്ന് വെളിപ്പെടുത്തുന്ന തരത്തില്‍ ചിത്രവും മറ്റു വിവരങ്ങളും സിജോ ജോസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ഇതിനായി പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജി എംകെ, സബ് ഇന്‍സ്‌പെക്ടര്‍ സൗമ്യ ഇയു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ന് നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം തുടര്‍വാദത്തിനായി നാളേക്ക് മാറ്റുകയായിരുന്നു. സെഷന്‍സ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിലായിരുന്നു ജാമ്യാപേക്ഷയിലെ വാദം നടന്നത്.

വാദപ്രതിവാദങ്ങള്‍ കേട്ട കോടതി പ്രോസിക്യൂഷനോട് കൂടുതല്‍ രേഖകള്‍ ഹാജാരാക്കാന്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ ഹാജരാക്കിയായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മറ്റു തെളിവുകള്‍ ഹാജരാക്കി പ്രോസിക്യൂഷനും വാദിച്ചു. എന്നാല്‍ കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞില്ല. നിലവില്‍ ഏഴു ദിവസമായി രാഹുല്‍ ഒളിവില്‍ തുടരുകയാണ്. ജാമ്യാപേക്ഷയില്‍ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് പറഞ്ഞില്ല. ജാമ്യാപേക്ഷയില്‍ നാളെയായിരിക്കും കോടതി പറയുക.

---- facebook comment plugin here -----

Latest