Connect with us

Eduline

സ്കോളർഷിപ്പുകൾ

മിടുക്കരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറും ഐ ഐ ടികളും ചേർന്ന് വിവിധതരം സ്‌കോളർഷിപ്പുകൾ നൽകുന്നു

Published

|

Last Updated

മിടുക്കരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാറും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി)കളും ചേർന്ന് വിവിധതരം സ്‌കോളർഷിപ്പുകൾ നൽകുന്നു. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പ് നൽകുന്നു. മാതാപിതാക്കളുടെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. ഹോസ്റ്റലിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 10,000 രൂപയും ഡേ-സ്‌കോളർമാർക്ക് പ്രതിവർഷം 5,000 രൂപയും സ്കോളർഷിപ്പ് ലഭിക്കും. കോഴ്സ് ഫീസ് 20,000 വരെയോ അല്ലെങ്കിൽ യഥാർഥഫീസോ (ഏതാണോ കുറവ്) റീഇംബേഴ്സ്‌മെന്റ് ചെയ്യും.സ്‌കോളർഷിപ്പിന്റെ ഏകദേശം 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.

ഐ ഐ ടി മദ്രാസ്

ഇൻസ്റ്റിറ്റ്യൂട്ട് മെറിറ്റ്-കം-മീൻസ്

മാതാപിതാക്കളുടെ വാർഷിക വരുമാനം 4,50,000 രൂപയിൽ കവിയാത്ത വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. 67 ശതമാനം ട്യൂഷൻ ഫീസിൽ ഇളവ് നൽകും. സ്‌കോളർഷിപ്പ് നിലനിർത്താൻ ഓരോ സെമസ്റ്ററിലും കുറഞ്ഞത് 5.0 ആവറേജ് ഗ്രേഡ് ഉണ്ടായിരിക്കണം.

ഇൻസ്റ്റിറ്റ്യൂട്ട് നോഷനൽ പ്രൈസ്

ജെ ഇ ഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടിയ വിദ്യാർഥികളിൽ ഏഴ് ശതമാനം പേർക്ക് ലഭിക്കുന്ന സ്കോളർഷിപ്പാണിത്. മാതാപിതാക്കളുടെ വാർഷിക വരുമാനം 4,50,000 രൂപയിൽ കവിയാൻ പാടില്ല. ഒറ്റത്തവണ ഗ്രാന്റ് ആയി 1,000 രൂപ നൽകും.

ഗിരീഷ് റെഡി

മികച്ച ജെ ഇ ഇ റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്. മാതാപിതാക്കളുടെ വരുമാനം 5,00,000 രൂപയിൽ കൂടാത്ത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കുക. യോഗ്യരായ വിദ്യാർഥികൾക്ക് രണ്ട് സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. മുൻ സ്‌കൂൾ വർഷങ്ങളിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. സ്‌കീമിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പ്രതിവർഷം 25,000 രൂപ നൽകും. തുടർന്നുള്ള വർഷങ്ങളിൽ സ്‌കോളർഷിപ്പ് പുതുക്കുന്നതിന് മുൻ സെമസ്റ്ററിൽ കുറഞ്ഞത് എട്ട് ആവറേജ് ഗ്രേഡ് ഉണ്ടായിരിക്കണം.

ബോൺ

മാതാപിതാക്കളുടെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക.
ജെ ഇ ഇ റാങ്കിന്റെ അടിസ്ഥാനത്തിൽ ബി ടെക് വിദ്യാർഥികൾക്ക് പ്രതിമാസം 1,250 രൂപ നൽകും.

ശ്രീ വി രംഗ രാജു മെമ്മോറിയൽ

മെറിറ്റ് കം മീൻസ് അടിസ്ഥാനമാക്കിയാണ് വിദ്യാർഥികൾക്ക് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. മാതാപിതാക്കളുടെ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്.

ഐ ഐ ടി ഡൽഹി

വോൾവോ ഫൗണ്ടേഷൻ ഗവേഷണം

സുസ്ഥിരത, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തി ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ഗവേഷണ പണ്ഡിതന്മാർക്കും നൽകുന്ന സ്കോളർഷിപ്പാണിത്. പ്രതിവർഷം 70,000 രൂപ നൽകുന്നു.

സ്വാമി ശിവാനന്ദ മെമ്മോറിയൽ

ശിവാനന്ദാശ്രമത്തിലെ ഡിവൈൻ ലൈഫ് സൊസൈറ്റി, നാല് വർഷത്തെ ബി ടെക് പ്രോഗ്രാമിൽ ഓരോ വർഷവും ഒരു വിദ്യാർഥി ഉൾപ്പെടെ നാല് പെൺകുട്ടികൾക്ക് പ്രതിവർഷം 30,000 രൂപ സ്‌കോളർഷിപ്പ് വാഗ്‌ദാനം ചെയ്യുന്നു. അക്കാദമിക് മെറിറ്റും സാമ്പത്തിക പശ്ചാത്തലവും വിലയിരുത്തി ഐ ഐ ടി അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുക. ഒന്നാം വർഷത്തിൽ സ്‌കോളർഷിപ്പ് ലഭിക്കുന്ന ഒരു വിദ്യാർഥിക്ക് രണ്ടാം വർഷവും സ്‌കോളർഷിപ്പ് ലഭിക്കും.

ഐ ഐ ടി റൂർക്കി

ഗേൾ വെയ്വർ പാർഷ്യൽ

കെമിക്കൽ/സിവിൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/മെക്കാനിക്കൽ/ഇൻഡസ്ട്രിയൽ/മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിംഗ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിംഗ് എന്നീ വകുപ്പുകളിൽ നിന്നുള്ള മൂന്നാം വർഷ, നാലാം വർഷ യു ജി പെൺകുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പാണിത്.

പരീക്ഷയിൽ പരാജയപ്പെട്ടവരോ ഗ്രേഡ് ഇംപ്രൂവ്‌മെന്റിനായി പുനഃപരീക്ഷ എഴുതിയവരോ ആയ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പിന് അർഹതയില്ല. സ്പ്രിംഗ് സെമസ്റ്ററിൽ അവാർഡ് ജേതാക്കളുടെ ഫീസിൽ ഭാഗിക ഇളവായി സ്‌കോളർഷിപ്പ് നൽകും.

ഡോ. റീത്ത ഗുപ്ത വിസ്റ്റെം

സാമ്പത്തികമായി പരിമിതിയുള്ള ഒരു വിദ്യാർഥിക്ക് നാല്-അഞ്ച് വർഷത്തേക്ക് പ്രതിവർഷം ഏകദേശം മൂന്ന് ലക്ഷം രൂപയുടെ സ്‌കോളർഷിപ്പാണിത്. ബി എസ് മാത്രം തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് നാല് വർഷത്തേക്കും ബി എസ്- എം എസ് തിരഞ്ഞെടുക്കുന്ന വിദ്യാർഥിക്ക് അഞ്ച് വർഷത്തേക്കും സ്‌കോളർഷിപ്പ് ലഭിക്കും. അഞ്ച് വർഷത്തിനിടക്ക് കുടുംബത്തിന്റെ മൊത്ത വരുമാനം കുറവായിരിക്കണം.

---- facebook comment plugin here -----

Latest