Connect with us

Eduline

ത്രിഭുവൻ സഹകാരി യൂനിവേഴ്സിറ്റി

ത്രിഭുവൻ സഹകാരി യൂനിവേഴ്സിറ്റി (ഐ എസ് എൽ)യിൽ വിവിധ ഇന്റർഡിസിപ്ലിനറി വിഷയങ്ങളിലായി പഠനത്തിന് അവസരമൊരുങ്ങുന്നു. റൂറൽ മാനേജ്മെന്റ് അഗ്രി ബിസിനസ്സ് മാനേജ്മെന്റ്, കോ-ഓപറേറ്റീവ് ബേങ്കിംഗ് ആൻഡ് ഫിനാൻസ്, കോ-ഓപറേറ്റീവ് മാനേജ്മെന്റ് വിഷയങ്ങളിലായാണ് എം ബി എ പഠനത്തിന് അവസരം

Published

|

Last Updated

കേന്ദ്രസഹകരണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ഗുജറാത്തിലെ (ആനന്ദ്) ത്രിഭുവൻ സഹകാരി യൂനിവേഴ്സിറ്റി (ഐ എസ് എൽ)യിൽ 2026-28 അക്കാദമിക് വർഷത്തെ എം ബി എ പ്രവേശനത്തിന് അപേക്ഷിക്കാം. വിവിധ ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളിലായാണ് പഠനത്തിന് അവസരമൊരുങ്ങുന്നത്. റൂറൽ മാനേജ്മെന്റ് അഗ്രിബിസിനസ്സ് മാനേജ്മെന്റ്, കോ-ഓപറേറ്റീവ് ബേങ്കിംഗ് ആൻഡ് ഫിനാൻസ്, കോ-ഓപറേറ്റീവ് മാനേജ്മെന്റ് വിഷയങ്ങളിലായാണ് എം ബി എ പഠനത്തിന് അവസരം.

കോർ കോഴ്സുകൾ

റൂറൽ സൊസൈറ്റി ആൻഡ് പൊളിറ്റി, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, മൈക്രോ ഇക്കണോമിക്‌സ്, റൂറൽ ലൈവ്‌ലിഹുഡ് സിസ്റ്റം, ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് മാർക്കറ്റ്‌സ്, മാർക്കറ്റിംഗ് റിസർച്ച് ആൻഡ് അനലറ്റിക്‌സ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, മാക്രോ ഇക്കണോമിക്‌സ്, ഓപറേഷൻസ് റിസർച്ച്, ഹ്യൂമൻ റിസോഴ്‌സസ് മാനേജ്മെന്റ്, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടിംഗ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ലീഗൽ എൻവയോൺമെന്റ് ഓഫ് ബിസിനസ്സ്. കോർ കോഴ്‌സിന് പുറമേ ഇലക്ടീവ് കോഴ്‌സുകളുമുണ്ട്.

റൂറൽ മാനേജ്മെന്റ്

ഇലക്ടീവ് കോഴ്‌സ്: ബിസിനസ്സ് ഇന്റലിജൻസ് ആൻഡ് വിഷ്വലൈസേഷൻ, ഓപറേഷൻസ് റിസർച്ച്, അപ്ലൈഡ് റിഗ്രഷൻ അനാലിസിസ്, കൊമേഴ്‌സ്യൽ ബേങ്കിംഗ് ആൻഡ് റിസ്ക് മാനേജ്മെന്റ്, ഡയറി ഡെവലപ്‌മെന്റ് റൂറൽ മാർക്കറ്റിംഗ്, ഇന്റർനാഷനൽ ട്രേഡ്, റൂറൽ സാനിറ്റേഷൻ ആൻഡ് ഡെവലപ്‌മെന്റ്, ടൂറിസം ആൻഡ് സൊസൈറ്റി, വർക്കിംഗ് ക്യാപിറ്റൽ മാനേജ്‌മെന്റ്

അഗ്രി ബിസിനസ്സ് മാനേജ്മെന്റ്

ഇലക്ടീവ് കോഴ്‌സ്: അഗ്രിബിസിനസ്സ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് ഓഫ് അഗ്രിക്കൾച്ചറൽ ഇൻപുട്ട്‌സ്, അഗ്രിക്കൾച്ചറൽ ഫിനാൻസ്, റിസ്ക് മാനേജ്മെന്റ്, അഗ്രിബിസിനസ്സ് സപ്ലൈ ചെയിൻ, കോ-ഓപറേറ്റീവ്‌സ് ഇൻ അഗ്രിക്കൾച്ചർ,

കോ-ഓപറേറ്റീവ് ബേങ്കിംഗ് ആൻഡ് ഫിനാൻസ്

ഇലക്ടീവ് കോഴ്സ് : ബേങ്കിംഗ്, ഫിനാൻഷ്യൽ അനലറ്റിക്‌സ്, റെഗുലേറ്ററി ആൻഡ് ലീഗൽ ഫ്രെയിംവർക്ക് ഫോർ ബേങ്ക്‌സ്, അഗ്രിക്കൾച്ചറൽ ഫിനാൻസ്, റിസ്ക് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് ഓഫ് ഫിനാൻഷ്യൽ പ്രൊഡക്ട്സ്, ഇൻഷ്വറൻസ് മാനേജ്മെന്റ്.

കോ-ഓപറേറ്റീവ് മാനേജ്‌മെന്റ്

ഇലക്ടീവ് കോഴ്‌സ്: ഹിസ്റ്ററി ഓഫ് കോ-ഓപറേറ്റീവ് മൂവ്‌മെന്റ്, കോ-ഓപറേറ്റീവ്‌സ് ആൻഡ് ഇക്കണോമിക് ഡെവലപ്‌മെന്റ്, അഗ്രി കോ-ഓപറേറ്റീവ്സ്, ഫിഷറീസ് കോ-ഓപറേറ്റീവ്‌സ്, സർവീസ് കോ-ഓപറേറ്റീവ്‌സ്.

യോഗ്യത

50 ശതമാനം മാർക്കോടെ കുറഞ്ഞത് ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷ ദൈർഘ്യമുള്ള ബിരുദം (10+2+3 പാറ്റേൺ). അവസാനവർഷ ഫലം കാത്തിരിക്കുന്നവർക്ക് നിബന്ധനകളോടെ അപേക്ഷിക്കാം.
കരിക്കുലത്തിൽ റൂറൽ ഇമ്മേഴ്സൺ (ആർ ഐ)/ വില്ലേജ് ഫീൽഡ് വർക്ക് സെഗ്‌മെന്റ് (വി എഫ് എസ്) എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. റൂറൽ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിദഗ്ധർക്കൊപ്പവും ഈ മേഖലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും വില്ലേജ് ഫീൽഡ് വർക്ക് വഴി സാധിക്കും. സെന്റർ ഫോർ യൂത്ത് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ്, ഫൗണ്ടേഷൻ, ഗ്രാമവികാസ്, ശ്രീനിവാസൻ സർവീസസ് ട്രസ്റ്റ്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഫീൽഡ് വർക്ക് പ്രോഗ്രാമുമായി സഹകരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്യാമ്പസ് പ്ലേസ്മെന്റ് നൽകും.

തിരഞ്ഞെടുപ്പ്

ക്യാറ്റ് 2025/എക്സ് എ ടി(XAT ) 2026 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തുടർന്ന് സർവകലാശാല നടത്തുന്ന എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.

അപേക്ഷ

വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 26. അപേക്ഷ സമർപ്പിക്കുന്നതിനും വിവരങ്ങൾക്കും irma.ac.in വെബ്‌സൈറ്റ് സന്ദർശിക്കുക.

 

---- facebook comment plugin here -----

Latest