Connect with us

National

തന്നേക്കാള്‍ 'സുന്ദരി'യായ ആരും വേണ്ട; ഹരിയാനയില്‍ യുവതി മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തി, സംശയം തോന്നാതിരിക്കാന്‍ മകനേയും കൊന്നു തള്ളി

വിവാഹ ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങള്‍ തടിച്ചുകൂടിയ തിങ്കളാഴ്ചയാണ് പൂനം, തന്റെ അനന്തരവളായ വിധിയെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്

Published

|

Last Updated

പാനിപത്ത്  | ഹരിയാനയിലെ പാനിപ്പത്തില്‍ ആറ് വയസുകാരിയെ ബന്ധു കൊലപ്പെടുത്തിയത് സംബന്ധിച്ച് തുടങ്ങിയ പോലീസ് അന്വേഷണം പുറത്തുകൊണ്ടുവന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ ആഘോഷത്തിനായി എത്തിയ ആറ് വയസ്സുകാരിയായ വിധി എന്ന പെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് വന്‍ വഴിത്തിരിവുണ്ടായത്.

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മായിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്നേക്കാള്‍ ‘കൂടുതല്‍ സുന്ദരിയായി’ ആരും ഇരിക്കാന്‍ പാടില്ല എന്ന കാരണത്താലാണ് ഇവര്‍ കൊലപാതകം നടത്തിയതെന്നും തെളിഞ്ഞു. ജര്‍മ്മന്‍ കെട്ടുകഥയിലെ ‘സ്നോ വൈറ്റിലെ’ ദുഷ്ട രാജ്ഞിയെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു പ്രതിയുടെ പ്രവര്‍ത്തികള്‍. കൊലപാതക കുറ്റം ചുമത്തി പൂനം എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വിവാഹ ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങള്‍ തടിച്ചുകൂടിയ തിങ്കളാഴ്ചയാണ് പൂനം, തന്റെ അനന്തരവളായ വിധിയെ ബാത്ത് ടബ്ബിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. പാനിപ്പത്തിലെ ഇസ്രാന ഏരിയയിലുള്ള നൗല്‍ത്ത ഗ്രാമത്തില്‍ ഒരു ബന്ധുവിന്റെ കല്യാണത്തിന് വേണ്ടിയാണ് സോണിപ്പത്തില്‍ താമസിക്കുന്ന വിധി കുടുംബത്തോടൊപ്പം എത്തിയത്.തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ വിവാഹ ഘോഷയാത്ര നൗല്‍ത്തയില്‍ എത്തിയപ്പോള്‍ കുടുംബാംഗങ്ങള്‍ വിധി അതിനൊപ്പം പോയിരുന്നു.

വിധി മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. ഒരു മണിക്കൂറിന് ശേഷം, മുത്തശ്ശി ഓംവതി ഒന്നാം നിലയിലെ സ്റ്റോര്‍ റൂമില്‍ പോയപ്പോള്‍, പുറത്ത് നിന്ന് താഴിട്ട നിലയിലായിരുന്ന വാതില്‍ തുറന്ന് അകത്ത് കയറിയപ്പോള്‍ തല വെള്ളത്തില്‍ മുങ്ങിയ നിലയിലും കാല്‍ നിലത്തായ നിലയിലും ടബ്ബില്‍ വിധിയെ കണ്ടെത്തുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

സൗന്ദര്യത്തോടുള്ള അസൂയയും വിദ്വേഷവുമാണ് പൂനത്തെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ചെറുപ്പവും സൗന്ദര്യവുമുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യമിട്ടത്.

പൂനം ആകെ നാല് കുട്ടികളെ കൊന്നതായി സമ്മതിച്ചു . മൂന്ന് പെണ്‍കുട്ടികളും സ്വന്തം മകനും. എല്ലാ കൊലപാതകങ്ങളും സമാന സാഹചര്യങ്ങളില്‍ വെള്ളത്തില്‍ മുക്കിയാണ് നടത്തിയത്.

സ്വന്തം മരുമകളുടെ മകളെയും ഇവര്‍ കൊന്നു. സംശയം ഒഴിവാക്കാന്‍ വേണ്ടിയാണ് സ്വന്തം മകനെയും അതേ വര്‍ഷം മുക്കിക്കൊന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ സിവഹ് ഗ്രാമത്തില്‍ വെച്ച് ‘തന്നേക്കാള്‍ സുന്ദരിയാണ്’ എന്ന കാരണം പറഞ്ഞ് മറ്റൊരു പെണ്‍കുട്ടിയെയും പൂനം കൊലപ്പെടുത്തി.

വിധി കൊലപാതകക്കേസിലെ ചോദ്യം ചെയ്യലിലാണ് ഈ മരണങ്ങളെല്ലാം കൊലപാതകങ്ങളെന്ന് തെളിഞ്ഞത്.

 

---- facebook comment plugin here -----

Latest