Kerala
രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തീവ്രത കൂടിയ ലൈംഗിക പീഡനം; മുകേഷിന്റേത് തീവ്രത കുറഞ്ഞത്: ജനാധിപത്യ മഹിളാ അസോസിയേഷന്‍
കൃത്യമായ തെളിവുകളും പരാതിയും ഇല്ലാത്തത്തിനാലാവാം മുകേഷിനെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നത്
പത്തനംതിട്ട | രാഹുല്‍ മാങ്കുട്ടം റാസ്പുട്ടിനെപ്പോലെയുള്ള ലൈംഗിക കുറ്റവാളിയെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകളുടെ പേടിസ്വപ്നമായി രാഹുല്‍ മാങ്കുട്ടം മാറിയെന്നും, അഖിലെന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍,. പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിതാ നായര്‍ പറഞ്ഞു.പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലസിതാ നായര്‍.
നിരവധി ലൈംഗിക പീഠന പരാതികള്‍ നിലനില്‍ക്കെ രാഹുല്‍ മാങ്കുട്ടത്തില്‍ നിയമസഭയിലിരിക്കാന്‍ കാണിച്ച ധൈര്യത്തെ ഓര്‍ത്ത് ജനാധിപത്യ കേരളം ലജിക്കണം. രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച ശ്രീനാ ദേവി കുഞ്ഞമ്മക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത് സ്ത്രീ സമൂഹത്തിന് അപമാനകരമാണ്. ശ്രീനാ ദേവി കുഞ്ഞമ്മയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. രാഹുല്‍ മാങ്കുട്ടത്തില്‍ ഒരു കുറ്റവാളിയായി ഈ സമൂഹത്തില്‍ ജീവിച്ചിരിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും, രാഹുലിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും വരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശക്തമായ സമര പരിപാടികള്‍ സ്വീകരിക്കുമെന്നും ലസിതാ നായര്‍ പറഞ്ഞു.
കൃത്യമായ തെളിവുകളും പരാതിയും ഇല്ലാത്തത്തിനാലാവാം മുകേഷിനെതിരെ പാര്‍ട്ടി നടപടി എടുക്കാതിരുന്നതെന്നും, അതി തീവ്രമായ പീഡനമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെതെന്നും, മുകേഷിന്റെ ത് തീവ്രത കുറഞ്ഞ പിഡനമായതിനാലാകാം നടപടി എടുക്കാതിരുന്നതെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ലസിതാ നായര്‍ പറഞ്ഞു.




