Connect with us

Kerala

സ്വത്തിന് വേണ്ടി നെടുമ്പാശ്ശേരിയില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി

കൃത്യത്തിന് ശേഷം മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്

Published

|

Last Updated

കൊച്ചി | നെടുമ്പാശേരിയില്‍ സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മകന്‍ അമ്മയെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുമ്പാശേരി സ്വദേശി അനിതയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകന്‍ വിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഞായറാഴ്ചയായിരുന്നു കൊലപാതകം . കൃത്യത്തിന് ശേഷം മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിരുന്നു.

പോസ്റ്റ് മോര്‍ട്ടത്തിലാണ് അനിതയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴിയില്‍ സംശയം തോന്നിയ പോലീസ് വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കുറ്റംസമ്മതിക്കുകയായിരുന്നു.വടി കൊണ്ടും അമ്മിക്കല്ലും കൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അനിതയുടെ പേരിലുള്ള വെള്ളത്തൂവലിലെ സ്വത്ത് കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് വിവരം. മറ്റൊരുവീട്ടിലായിരുന്ന അമ്മയെ വിനു ശനിയാഴ്ചയാണ് വാടകവീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്.