Connect with us

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; എന്‍ വാസുവിന് ജാമ്യമില്ല

ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ജാമ്യാപേക്ഷ നിരസിച്ചത്

Published

|

Last Updated

കൊല്ലം |  ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍ വാസുവിന് ജാമ്യം നിഷേധിച്ച് കോടതി. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. ജാമ്യം നല്‍കിയാല്‍ അത് കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്ന് കണക്കിലെടുത്താണ് ജാമ്യാപേക്ഷ നിരസിച്ചത്. കട്ടിളപ്പാളി കേസില്‍ എന്‍ വാസു മൂന്നാം പ്രതിയാണ്. 2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശിപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. അതേ സമയം വാസു സ്ഥാനം ഒഴിഞ്ഞ ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് കേസില്‍ തിരിച്ചടിയാകും എന്നായിരുന്നു പ്രോസിക്യുഷന്റെ വാദം. എന്നാല്‍ , മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തത്. അതിനെ ശിപാര്‍ശയെന്ന് പറയാനാകില്ലെന്നും എന്‍ വാസു വാദിച്ചു. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി കണക്കിലെടുത്തില്ല

Latest