Kerala
ശബരിമല സ്വര്‍ണക്കൊള്ള: എസ് ഐ ടിക്ക് ഒരുമാസം കൂടി സമയം നല്‍കി ഹൈക്കോടതി
എഫ് ഐ ആര്‍ പകര്‍പ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് (എസ് ഐ ടി) ഒരുമാസം കൂടി സമയം നീട്ടിനല്‍കി ഹൈക്കോടതി. എഫ് ഐ ആര്‍ പകര്‍പ്പിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് വീണ്ടും മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു.
എഫ് ഐ ആര്‍ നല്‍കാനാവില്ലെന്ന മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കാര്യകാരണങ്ങള്‍ വിശദീകരിച്ച് മജിസ്‌ട്രേറ്റ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
---- facebook comment plugin here -----



