Connect with us

Kerala

'ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി, പുകഞ്ഞ കൊള്ളി പുറത്ത്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

രാഹുലിന് തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. രാഹുലിനെതിരായ നടപടി വൈകരുതെന്ന് കെ പി സി സി അധ്യക്ഷനോട് ആവശ്യപ്പെട്ട്‌ മുരളീധരന്‍.

Published

|

Last Updated

തിരുവനന്തപുരം | ലൈംഗിക പീഡന കേസില്‍ കുരുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ തള്ളി കോണ്‍ഗ്രസ്സ് നേതാവ് കെ മുരളീധരന്‍. ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ സമയമായെന്നും പുകഞ്ഞ കൊള്ളി പുറത്തെന്നും മുരളീധരന്‍ പറഞ്ഞു. രാഹുലിനെതിരായ നടപടി വൈകരുതെന്ന് മുരളീധരന്‍ കെ പി സി സി അധ്യക്ഷനോട് ആവശ്യപ്പെട്ടു.

ഉചിതമായ നടപടി ഉടനുണ്ടാകും. രാഹുലിന് തെറ്റ് തിരുത്തി തിരിച്ചുവരാനുള്ള അവസരം ഇനിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് രാഹുലിനെ നിയോഗിച്ചത്, അല്ലാതെ മതില്‍ ചാടാനല്ല.

അച്ചടക്കം പാലിക്കാത്തവര്‍ പുറത്തുപോകും. അവരെ പിന്തുണക്കുന്നവര്‍ക്കും പുറത്തുപോകാം. രാഹുലിന് പൊതുരംഗത്തല്ല, ഒരു രംഗത്തും നില്‍ക്കാന്‍ യോഗ്യതയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Latest