Kerala
ശബരിമല സ്വര്‍ണക്കൊള്ള: എന്‍ വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക.
കൊല്ലം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍. വാസുവിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറയുക.
2019ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശയിലാണ് കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍, താന്‍ വിരമിച്ചതിനു ശേഷമാണ് പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നാണ് വാസുവിന്റെ വാദം. ബോര്‍ഡിന്റെ ഉത്തരവിറങ്ങിയപ്പോഴും ചുമതലയില്‍ ഉണ്ടായിരുന്നില്ല. മുരാരി ബാബു നല്‍കിയ കത്ത് ഉചിതമായ തീരുമാനമെടുക്കുന്നതിന് ബോര്‍ഡിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും അതിനെ ശിപാര്‍ശയെന്ന് പറയാനാകില്ലെന്നും വാസു പറയുന്നു.
പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചും ജാമ്യം അനുവദിക്കണമെന്നും വാസു കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.


