National
കനത്ത മഴ: ചെന്നൈ ഒട്ടേരിയില്‍ പഴയ കെട്ടിടം തകര്‍ന്നുവീണു, മൂന്നുപേര്‍ക്ക് പരുക്ക്
ഒട്ടേരിയിലെ ദര്‍ഗ സ്ട്രീറ്റ്-സ്ട്രാഹന്‍സ് റോഡ് ജങ്ഷനിലെ പഴയ കെട്ടിടമാണ് ഇന്നലെ രാത്രി 9.20ഓടെ തകര്‍ന്നത്.
ചെന്നൈ | തമിഴ്‌നാട്ടിലെ ഒട്ടേരിയില്‍ കനത്ത മഴയെ തുടര്‍ന്ന് കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. പുലിയന്‍തോപ്പ് നിവാസി ആബിസ് കരീം മൊയ്തീന്‍ (38), ഒട്ടേരി ദാസമക്കാനിലെ സാരിബ ബാനു (39), ഇവരുടെ ഭര്‍ത്താവ് അയൂബ് ഖാന്‍ (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഇവരെ പിന്നീട് രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റവരെ കില്‍പോക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒട്ടേരിയിലെ ദര്‍ഗ സ്ട്രീറ്റ്-സ്ട്രാഹന്‍സ് റോഡ് ജങ്ഷനിലെ പഴയ കെട്ടിടമാണ് ഇന്നലെ രാത്രി 9.20ഓടെ തകര്‍ന്നത്. ബിരിയാണി ഷോപ്പും ടിഫിന്‍ സ്റ്റാളും മറ്റും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്.
ഒട്ടേരി പോലീസും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസും നടത്തിയ അടിയന്തര രക്ഷാദൗത്യത്തിലൂടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ പുറത്തെത്തിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

