Connect with us

National

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; പലയിടത്തും അപകടാവസ്ഥാ പരിധി കടന്നു

376 ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര തോത് (AQI-Air Quality Index). 14 കേന്ദ്രങ്ങളില്‍ ഇത് 400 കടന്ന് ഗുരുതരാവസ്ഥയില്‍ എത്തി.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം. 376 ആണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര തോത് (AQI-Air Quality Index). 14 കേന്ദ്രങ്ങളില്‍ ഇത് 400 കടന്ന് ഗുരുതരാവസ്ഥയില്‍ എത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ശൈത്യതരംഗമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ മാസം 30ന് 279ഉം ഡിസംബര്‍ ഒന്നിന് 304ഉം ഇന്നലെ 372ഉം ആയിരുന്നു ഡല്‍ഹിയിലെ എ ക്യു ഐ.

വായു നിലവാര തോത് അപകടാവസ്ഥയില്‍ എത്തിയ പ്രദേശങ്ങള്‍:
ആനന്ദ് വിഹാര്‍- 405
അശോക് വിഹാര്‍- 403
ബാവന- 408
ചാന്ദ്‌നി ഛൗക്- 431
ഡോ. കര്‍നി സിങ് ഷൂട്ടിങ് റേഞ്ച്- 406
ജഹാംഗീര്‍പുരി- 406
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം- 405
നെഹ്‌റു നഗര്‍- 436
ഓഖ്‌ല- 404
ആര്‍കെ പുരം- 420
രോഹിണി- 417
സിരിഫോര്‍ട്ട്- 408
വിവേക് വിഹാര്‍- 415
വസീര്‍പുര്‍- 406

 

Latest