Kerala
സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍; പോലീസ് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
ആലപ്പുഴ | സ്‌കൂള്‍ വിദ്യാര്‍ഥിയുടെ ബാഗില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലെ വിദ്യാര്‍ഥിയുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
കൈത്തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണിത്. ട്യൂഷന് പോയപ്പോള്‍ തൊട്ടപ്പുറത്തെ പറമ്പില്‍ നിന്ന് കിട്ടിയതാണെന്നാണ് കുട്ടിയുടെ മൊഴി.
പോലീസ് അന്വേഷണം ആരംഭിച്ചു. വെടിയുണ്ടകള്‍ വിദഗ്ധ പരിശോധനക്ക് അയക്കും.
---- facebook comment plugin here -----


