Connect with us

Uae

ന്യൂഡല്‍ഹിയില്‍ ഗോള്‍ഡന്‍ വിസയുടെ നേട്ടങ്ങള്‍ വിവരിച്ച് ജി ഡി ആര്‍ എഫ് എ

ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച 'ഡി ജി ഇ എം എസ് 2025 ഫോര്‍ബ്സ് ഇന്ത്യ' ഉച്ചകോടിയിലാണ് വിസ സംവിധാനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചും അധികൃതര്‍ വിവരിച്ചത്.

Published

|

Last Updated

ദുബൈ | ആഗോള നിക്ഷേപകരെയും സംരംഭകരെയും യു എ ഇയിലേക്ക് ആകര്‍ഷിക്കുന്നതില്‍ ഗോള്‍ഡന്‍ വിസ സംവിധാനം വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ച് ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) വിശദീകരിച്ചു. ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡി ജി ഇ എം എസ് 2025 ഫോര്‍ബ്സ് ഇന്ത്യ’ ഉച്ചകോടിയിലാണ് വിസ സംവിധാനങ്ങളെക്കുറിച്ചും ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചും അധികൃതര്‍ വിവരിച്ചത്.

ജി ഡി ആര്‍ എഫ് എയെ പ്രതിനിധീകരിച്ച് മാര്‍ക്കറ്റിംഗ് ആന്‍ഡ് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഡോ. നജ്ല ഉമര്‍ അല്‍ ദുഖി സംസാരിച്ചു. സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ദുബൈയെ ഗ്ലോബല്‍ ബിസിനസ് ഇന്നോവേഷന്‍ ഹബ്ബായി മാറ്റുന്നതിലും ഈ വിസ മോഡല്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. നജ്ല പറഞ്ഞു.

അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങളിലൂടെ സംരംഭക യാത്ര ലളിതമാക്കുകയും ബിസിനസ് വളര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുന്നത് ദുബൈയെ ഭാവി സാധ്യതകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ്. ഇത് യു എ ഇയുടെ സാമ്പത്തിക ചലനാത്മകതയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അവര്‍ വ്യക്തമാക്കി.

Latest