Kerala
അതിജീവിതക്കെതിരായ അധിക്ഷേപ പരാമര്‍ശം; രാഹുല്‍ ഈശ്വറിന് ജാമ്യമില്ല
രാഹുല്‍ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം വരെയാണ് കസ്റ്റഡി കാലാവധി.
തിരുവനന്തപുരം | അതിജീവിതക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. രാഹുല്‍ ഈശ്വറിനെ കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകുന്നേരം വരെയാണ് കസ്റ്റഡി കാലാവധി.
തിരുവനന്തപുരം എ സി ജെ എം കോടതിയാണ് കസ്റ്റഡി അപേക്ഷ അനുവദിച്ചത്. മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. രാഹുല്‍ ഈശ്വര്‍ ജില്ലാ കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയയാളെ അധിക്ഷേപിച്ച് സംസാരിച്ച കേസിലാണ് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. ജയിലില്‍ നിരാഹാര സമരത്തിലായിരുന്നു രാഹുല്‍ ഈശ്വര്‍.
---- facebook comment plugin here -----



