National
ഹൈദ്രാബാദ് വിമാനത്താവളത്തിലെ ചെക്ക് ഇന്‍ സംവിധാനത്തില്‍ തകരാര്‍; രാജ്യത്തുടനീളമുള്ള സര്‍വീസുകള്‍ താളം തെറ്റി
ചെക്ക് ഇന്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകള്‍ മാനുവല്‍ ചെക്ക്-ഇന്‍, ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്
ന്യൂഡല്‍ഹി | ഹൈദ്രാബാദ് വിമാനത്താവളത്തിലെ ചെക്ക്-ഇന്‍ സംവിധാനങ്ങളില്‍ സാങ്കേതിക തകരാറുകള്‍ സംഭവിച്ചത് രാജ്യത്തെ നിരവധി വിമാന സര്‍വീസുകളെ ബാധിച്ചു.ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നീ നാല് വിമാനക്കമ്പനികളുടെ സര്‍വീസുകളെ പ്രശ്‌നം ബാധിച്ചു. ചെക്ക് ഇന്‍ സംവിധാനങ്ങള്‍ തകരാറിലായതോടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് എയര്‍ലൈനുകള്‍ മാനുവല്‍ ചെക്ക്-ഇന്‍, ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.
ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാര്‍ ഏറെ വലഞ്ഞു .വിമാനങ്ങള്‍ വൈകിയതോടെ എയര്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌കിന് ചുറ്റും യാത്രക്കാര്‍ തടിച്ചു കൂടിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കി. യാത്രക്കാര്‍ ടിക്കറ്റുകളും മൊബൈല്‍ ഫോണുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധിച്ചത്. അതേസമയം, ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വിമാന സര്‍വീസുകളെ പ്രശ്‌നം സാരമായി ബാധിച്ചു. ഇവിടെ നിരവധി ഇന്‍ഡിഗോ സര്‍വീസുകള്‍ റദ്ദാക്കി. ആകെ 42 സര്‍വീസുകളാണ് റദ്ദാക്കിയത്. കഴിഞ്ഞ മാസം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 800-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിലെ സാങ്കേതിക തകരാര്‍ മൂലം വൈകിയിരുന്നു .എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനക്കമ്പനികളെ ഈ തടസ്സം ബാധിച്ചു


