Connect with us

National

ഡല്‍ഹി കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പ്; നേട്ടമുണ്ടാക്കാനാകാതെ ബിജെപി, സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളില്‍ ഏഴിലും വിജയിച്ചുവെങ്കിലും, കഴിഞ്ഞ തവണ നേടിയ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാകാതെ ബിജെപി. ഉപതിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളില്‍ ഏഴിലും വിജയിച്ചുവെങ്കിലും, കഴിഞ്ഞ തവണ നേടിയ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായി. മൂന്നിടങ്ങളില്‍ ആം ആദ്മി പാര്‍ട്ടി വിജയിച്ചപ്പോള്‍ കോണ്‍ഗ്രസും ഫോര്‍വേഡ് ബ്ലോക്കും ഓരോ സീറ്റുകളും നേടി. വന്‍ ഭൂപരിപക്ഷത്തോടെ സിറ്റിംഗ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചതിയായി

കോര്‍പറേഷനിലെ വിവിധ വാര്‍ഡുകളിലേക്കായി നവംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായ രേഖ ഗുപ്തയുടെ വാര്‍ഡായ ഷാലിമാര്‍ ബാഗ് ബിയില്‍ ബിജെപിയുടെ അനിത ജെയിന്‍ 10,000ത്തില്‍ ഏറെ വോട്ടിന് വിജയിച്ചു. കോഗ്രസിന്റെ സരിത കുമാരിയെയാണ് തോല്‍പിച്ചത്. മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വീട് കൂടി ഉള്‍കൊള്ളുന്ന വാര്‍ഡാണിത്.

250 സീറ്റുകളുള്ള ഡല്‍ഹി കോര്‍പറേഷനില്‍ 116 സീറ്റുകളാണ് ബിജെപിക്കുള്ളത്. എഎപിക്ക് 99ഉം, ഇന്ദ്രപ്രസ്ഥ വികാസ് പാര്‍ട്ടിക്ക് 15ഉം കോണ്‍ഗ്രസിന് എട്ടും സീറ്റുകളാണുള്ളത്.2022 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചന്ദന്‍ കുമാര്‍ ചൗധരി 389 വോട്ടിന് വിജയിച്ച വാര്‍ഡിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്.ബിജെപിയുടെ ഒമ്പതും,എഎപിയുടെ മൂന്നും സീറ്റുകളിലേക്കായിരുന്നു വോട്ടെടുപ്പ്. ബിജെപിക്ക് രണ്ട് സീറ്റ് നഷ്ടമായി.

---- facebook comment plugin here -----

Latest