Connect with us

National

ഛത്തീസ്ഗഡില്‍ സൈന്യം 7 നക്‌സലൈറ്റുകളെ വധിച്ചു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Published

|

Last Updated

ബിജാപൂര്‍ |  ഛത്തീസ്ഗഡിലെ ബിജാപൂരിനും ദന്തേവാഡയ്ക്കും ഇടയിലുള്ള അതിര്‍ത്തിയിലുണ്ടായ ഏറ്റുമുട്ടലില്‍  ഏഴ് നക്സലൈറ്റുകളെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന്  സൈനികര്‍ വീരമൃത്യു വരിച്ചതായി അധികൃതര്‍ അറിയിച്ചു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സംയുക്ത നക്സല്‍ വിരുദ്ധ സംഘം സംഭവസ്ഥലത്തുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഒരു സൈനികനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.  ജില്ലാ റിസര്‍വ് ഗാര്‍ഡ്, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, സിആര്‍പിഎഫിന്റെ കോബ്രയുടെ ഒരു ബറ്റാലിയന്‍ എന്നിവയിലെ ഉദ്യോഗസ്ഥരാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.
സംയുക്ത സംഘം പതിവ് തെരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു.  ഈ വര്‍ഷം ഛത്തീസ്ഗഡില്‍ ഇതുവരെ 268 നക്സലൈറ്റുകള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടു, അതില്‍ 239 പേര്‍ ബസ്തര്‍ മേഖലയിലാണ്.

---- facebook comment plugin here -----

Latest