Eduline
ഹാർവാർഡ് യൂനിവേഴ്സിറ്റിയില്‍ സൗജന്യമായി കന്പ്യൂട്ടർ സയൻസ് പഠിക്കാം
ഹാർവാർഡ് എക്സ് (HarvardX), ഇ ഡി എക്സ് (edX) എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ കോഴ്‌സുകൾ ലഭ്യമാക്കുന്നത്.
വിദേശ വിദ്യാർഥികൾക്ക് സന്തോഷവാർത്തയുമായി ഹാർവാർഡ് യൂനിവേഴ്‌സിറ്റി. ഇനി കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകൾ ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിൽ സൗജന്യമായി പഠിക്കാൻ അവസരമൊരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ), പൈത്തൺ (Python), സൈബർ സുരക്ഷ (Cybersecurity), വെബ് ഡെവലപ്മെന്റ് തുടങ്ങിയ പ്രധാന സാങ്കേതിക വൈദഗ്ധ്യങ്ങൾ ഉൾക്കൊള്ളുന്ന കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളാണ് ഹാർവാർഡ് യൂനിവേഴ്‌സിറ്റി സൗജന്യമായി പഠിപ്പിക്കുന്നത്.
ഹാർവാർഡ് എക്സ് (HarvardX), ഇ ഡി എക്സ് (edX) എന്നീ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഈ കോഴ്‌സുകൾ ലഭ്യമാക്കുന്നത്. ഇതിന് യോഗ്യതാ മാനദണ്ഡമോ ഫീസുകളോ ഇല്ലെന്നതാണ് കോഴ്സിന്റെ പ്രധാന പ്രത്യേകത. വിദ്യാർഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷനലുകൾക്കും ആദ്യമായി പഠിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ കോഴ്സ്.
പ്രത്യേകത
സാമ്പത്തിക തടസ്സങ്ങളില്ലാതെ ഐ വി ലീഗ് നിലവാരത്തിലുള്ള പഠന സാമഗ്രികൾ ലോകമെമ്പാടുമുള്ള പഠിതാക്കൾക്ക് ലഭ്യമാകും. വിദേശത്ത് ഉന്നത പഠനത്തിന് പദ്ധതിയിടുന്ന വിദ്യാർഥികൾക്കും ഡാറ്റാ സയൻസ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ തങ്ങളുടെ ഡിജിറ്റൽ കഴിവുകൾ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രൊഫഷനലുകൾക്കും ഇത് ഏറെ സഹായപ്രദമാകും.
മുന്പ് കോഡിംഗ് പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അവരുടെ സൗകര്യത്തിനനുസരിച്ച് ഈ കോഴ്‌സുകൾ പഠിക്കാം.
പ്രധാന കോഴ്‌സുകൾ
ഹാർവാർഡ് സൗജന്യമായി നൽകുന്ന കോഴ്‌സുകളിൽ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട പ്രോഗ്രാമുകളായ സി എസ് 50 ഉൾപ്പെടുന്നു.
കമ്പ്യൂട്ടർ സയൻസ് ആമുഖം (സി എസ് 50): കോർ കമ്പ്യൂട്ടർ സയൻസ് അടിസ്ഥാന തത്ത്വങ്ങൾ, 12 ആഴ്ച
പൈത്തൺ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്: എ ഐ അൽഗോരിതങ്ങൾ, മെഷീൻ ലേണിംഗ്, ഏഴ് ആഴ്ച
പൈത്തൺ, ജാവാ സ്‌ക്രിപ്റ്റ് വെബ് പ്രോഗ്രാമിംഗ്: വെബ് ഡെവലപ്മെന്റ്, എ പി ഐകൾ, 12 ആഴ്ച
സൈബർ സുരക്ഷ: സൈബർ സുരക്ഷാ അടിസ്ഥാനതത്ത്വങ്ങൾ, അഞ്ച് ആഴ്ച
പൈത്തൺ പ്രോഗ്രാമിംഗ്: പൈത്തൺ അടിസ്ഥാനങ്ങൾ, ഒ ഒ പി, പത്ത് ആഴ്ച
എസ് ക്യു എൽ ഡാറ്റാബേസുകൾ: ഡാറ്റാബേസ് ഡിസൈൻ, ഏഴ് ആഴ്ച
ആർ പ്രോഗ്രാമിംഗ്: ഡാറ്റാ അനാലിസിസ്, ഏഴ് ആഴ്ച
ബിസിനസ്സ് പ്രൊഫഷനലുകൾക്കുള്ള കമ്പ്യൂട്ടർ സയൻസ്: ബിസിനസ്സ് ടെക്, ഡാറ്റാ അനാലിസിസ്, ഏഴ് ആഴ്ച
അഭിഭാഷകർക്കുള്ള സി എസ് 50: ലീഗൽ ടെക്, ഡാറ്റാ അനാലിസിസ്, പത്ത് ആഴ്ച
സ്‌ക്രാച്ച് പ്രോഗ്രാമിംഗ്: വിഷ്വൽ പ്രോഗ്രാമിംഗ് , ലോജിക്, ഒന്പത് ആഴ്ച.





