Kerala
മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതി നാടിന് സമര്‍പ്പിച്ചു
അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും കര്‍ഷകര്‍ക്കും സഹായകമാവുന്ന വിവിധ പദ്ധതികളാണ് പരിപാടിയില്‍ സമര്‍പ്പിച്ചത്
മര്‍കസ് സാമൂഹ്യക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മട്ടന്നൂരില്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കുന്നു.
മട്ടന്നൂര്‍ | മര്‍കസ് സാമൂഹ്യക്ഷേമ വിഭാഗമായ ആര്‍.സി.എഫ്.ഐ സമസ്ത കേരള സുന്നി യുവജന സംഘം മട്ടന്നൂര്‍ സോണ്‍ കമ്മിറ്റിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സോഷ്യല്‍ കെയര്‍ പദ്ധതികളുടെ സമര്‍പ്പണം മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്നു.
സോണ്‍ പരിധിയിലെ അവശതയനുഭവിക്കുന്ന കുടുംബങ്ങള്‍ക്കും രോഗികള്‍ക്കും വിധവകള്‍ക്കും കര്‍ഷകര്‍ക്കും സഹായകമാവുന്ന വിവിധ പദ്ധതികളാണ് പരിപാടിയില്‍ സമര്‍പ്പിച്ചത്. പതിനേഴ് കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗത്തിനായി അമ്പത് കോഴി കുഞ്ഞുങ്ങളും കൂടും ഉള്‍പ്പെടുന്ന മിനി പൗള്‍ട്രി ഫാം, പശു, 142 പേര്‍ക്ക് കണ്ണടകള്‍, 9 വീല്‍ ചെയറുകള്‍, 19 വാക്കര്‍, എയര്‍ ബെഡ്, 5 ഗ്ലോക്കോ മീറ്റര്‍, ഡയാലിസിസ് രോഗികള്‍ക്ക് സാമ്പത്തിക സഹായം, നേത്ര സര്‍ജറി സഹായം, തെങ്ങിന്‍ തൈകള്‍, ബ്ലാങ്കറ്റുകള്‍ എന്നിവയുള്‍പ്പെടുന്ന 10 ലക്ഷത്തിന്റെ വിഭവങ്ങളാണ് പദ്ധതിയിലൂടെ സമര്‍പ്പിച്ചത്.
മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി പദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ മുഹമ്മദ് മിസ്ബാഹി ചൊക്ലി, മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി, ഹനീഫ സഖാഫി, ചന്ദ്രന്‍ തില്ലങ്കേരി, അന്‍സാരി തില്ലങ്കേരി, പുരുഷോത്തമന്‍ മട്ടന്നൂര്‍, അശ്റഫ് സഖാഫി കടാച്ചിറ, അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ്, മുഹമ്മദലി മുസ്ലിയാര്‍ നുച്ചിയാട്, ഉമര്‍ ഹാജി മട്ടന്നൂര്‍, ജബ്ബാര്‍ ഹാജി, റിയാസ് കക്കാട്, മര്‍സൂഖ് നൂറാനി, സ്വാലിഹ് മുഈനി പഴശ്ശി, മുഹമ്മദ് റഫീഖ് സഖാഫി പുന്നാട്, അബ്ദുല്ലത്തീഫ് സഅദി, അബ്ദുല്‍ ഗഫൂര്‍ നടുവനാട്, മിഖ്ദാദ് കളറോഡ്, ജാബിര്‍ അമാനി, ഉബൈദ് മാസ്റ്റര്‍, അഡ്വ. റംഷാദ്, ഇസ്മായില്‍ കീച്ചേരി, നൗഷാദ് പാലോട്ടുപള്ളി,ശുഐബ് സഖാഫി, ശംസുദ്ദീന്‍ ഹാജി സംബന്ധിച്ചു.




