Connect with us

Kerala

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ കടന്ന് പിടിക്കുകയായിരുന്നു

Published

|

Last Updated

തിരുവനന്തപുരം | ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച കേസില്‍ കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് തിരുവനന്തപുരം പോക്‌സോ കോടതി അഞ്ച് വര്‍ഷം കഠിന തടവ് വിധിച്ചു. വെമ്പായം സ്വദേശി സത്യരാജിനാണ് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ തുക കെട്ടിവെച്ചില്ലെങ്കില്‍ പ്രതി ആറ് മാസം കൂടി അധിക ശിക്ഷ അനുഭവിക്കേണ്ടി വരും.

2023 ഓഗസ്റ്റ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ പോകാന്‍ ബസില്‍ കയറിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ കടന്ന് പിടിക്കുകയായിരുന്നു. തിരക്കിനിടെ അബദ്ധത്തില്‍ സംഭവിച്ചതാവാം എന്ന് കരുതി പെണ്‍കുട്ടി ആദ്യം മാറി നിന്നു.

എന്നാല്‍ പിന്നാലെ എത്തിയ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചു. കുട്ടി സ്‌കൂളിലെത്തി അധ്യാപകരോട് കാര്യം പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആര്യനാട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest