Kozhikode
ഗസ്സയില്‍ നടക്കുന്നത് വംശഹത്യ; ശക്തമായ ഇടപെടല്‍ ആവശ്യം: എ എം ഷിനാസ്
സംഘര്‍ഷം അവസാനിപ്പിക്കാനും ലോക സമാധാനത്തിനും ഫലസ്തീന്‍ അധിനിവേശത്തിന്റെ മൂലകാരണങ്ങളിലേക്ക് കടക്കുന്ന പരിഹാരങ്ങളുണ്ടാക്കണം.
കോഴിക്കോട് | അടച്ചുപൂട്ടിയ ജയിലിന് സമാനമായ ഗസ്സയില്‍ നാസിവത്ക്കരിക്കപ്പെട്ട ഇസ്‌റാഈലിന്റെ ഹോളോകോസ്റ്റ് അരങ്ങേറുകയാണെന്നും ഗസ്സയില്‍ നടക്കുന്നത് വംശഹത്യ തന്നെയാണെന്നും ചരിത്രകാരന്‍ എ എം ഷിനാസ്. പശ്ചിമേഷ്യയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. സംഘര്‍ഷം അവസാനിപ്പിക്കാനും ലോക സമാധാനത്തിനും ഫലസ്തീന്‍ അധിനിവേശത്തിന്റെ മൂലകാരണങ്ങളിലേക്ക് കടക്കുന്ന പരിഹാരങ്ങളുണ്ടാക്കുകയാണ് വേണ്ടത്.
ഇസ്‌റാഈല്‍ നൃശംസതയ്ക്ക് തുറന്ന പിന്തുണ നല്‍കുന്ന അമേരിക്കന്‍ നിലപാട് തിരുത്തണമെന്നും ഷിനാസ് ആവശ്യപ്പെട്ടു. കോഴിക്കോട്ട് നടന്ന ടി കെ ഹാരിസ് അനുസ്മരണ ചടങ്ങില്‍ ‘നാസിവത്ക്കരിക്കപ്പെട്ട ഇസ്‌റാഈല്‍, വംശഹത്യാ മുനമ്പില്‍ ഫലസ്തീനികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ഷിനാസ്.
എന്‍ വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ: ആസാദ്, ഹാരിസ് അനുസ്മരണം നടത്തി.
സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, എന്‍ പി ചെക്കുട്ടി, ഡോ: ശബാന, കെ പി ചന്ദ്രന്‍ പ്രസംഗിച്ചു. ഷുഹൈബ് സ്വാഗതം പറഞ്ഞു.



