Kerala
വെസ്റ്റ് റീജിയന്‍ ഐ പി എഫ് കണക്റ്റ് 25 സമാപിച്ചു
വിവിധ ഫോറങ്ങള്‍ നിലവില്‍ വന്നു

കോട്ടക്കല്‍| ഇന്റെഗ്രേറ്റഡ് പ്രൊഫഷണൽസ് ഫോറം ( ഐ പി എഫ് ) മലപ്പുറം വെസ്റ്റ് റീജിയൻ കണക്ട് 25 സമാപിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, സർവീസ്, എൻജിനീയറിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സംബന്ധിച്ചു. തിരൂർ സബ് കലക്ടര്‍ ദിലീപ് കെ കൈണിക്കര ഉദ്ഘാടനം ചെയ്തു. എഞ്ചിനീര്‍ പി പി അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു.
കേരള സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ് ജേതാവായ ഐ പി എഫ് അംഗം ഡോ. വി പി ദഹർ മുഹമ്മദിനെ ചടങ്ങിൽ ആദരിച്ചു. ഡോ. നൂരുദ്ദീൻ റാസി അമുഖ പ്രസംഗം നടത്തി. ഡോ. മുഹമ്മദ് സുഹൈബ് തങ്ങൾ വിവിധ ഫോറങ്ങളുടെ പ്രഖ്യാപനം നടത്തി. ഐ പി എഫ് കേരളയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഷാഹുൽ ഹമീദ് അഭിവാദ്യം ചെയ്തു.
ഡോ. അബൂ സാലിഹ്, ഡോ. എം അബ്ദുൽ ഹകീം , ഡോ. പി മുഹമ്മദ് ശിഹാബ്, എം വി ഐ അബ്ദുൽ കരീം, സെൻട്രൽ കേരള ഡയറക്ടർ എഞ്ചിനിയർ ഷമീം, പ്രൊഫ. എം ടി ശിഹാബുദ്ദീൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്‍കി. ചാപ്റ്റർ ഡയറക്ടർസ് സമ്മിറ്റിൽ ബിസിനസ് പരിശീലന വിദഗ്ധൻ ഇ കെ ഷറഫുദ്ധീൻ, അക്കാഡമിക് വിദഗ്ധൻ അബ്‌ദുൾ ഗഫൂർ പെരുവല്ലൂർ, ഐ പി എഫ് ഡയറക്ടർ ഡോ അഷ്‌കർ ഷഫീഖ് നേതൃത്വം നൽകി. കൺവീനവർ ഡോ. അഷ്‌കർ ഷഫീഖ് സ്വാഗതവും ഡയറക്ടർ ശറഫുദ്ധീൻ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: മെഡിക്കൽ ഫോറം: ഡോ. മുഹമ്മദ് സലീം (ഫിസിഷ്യൻ അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ) (ചെയർ.), ഡോ. എം അബ്‌ദുൾ അസീസ് (പിടിയത്രിഷ്യൻ റഹീംസ് ഹോസ്പിറ്റൽ കോട്ടക്കൽ) (കൺ.), ടെക്നോളജി ഫോറം: എഞ്ചിനീയർ സി മുഹമ്മദ് യാസീൻ (ഇന്റൽ ബാംഗ്ലൂർ) (ചെയർ.), എഞ്ചിനീയർ മുഹമ്മദ് ബഷീ ചാലിൽ (എം ഇ എസ് എഞ്ചിനീയറിംഗ് കോളജ്) (കൺ.),
ലോയേഴ്സ് ഫോറം: അഡ്വ. ഷഫീഖ് ഹാഷിം പരപ്പനങ്ങടി (ചെയര്‍.), അഡ്വ. അഷ്‌കർ അലി കാരത്തോട് (കണ്‍.), ടീച്ചേർസ് ഫോറം: പ്രൊഫ. ഷിഹാബുദീൻ (ഫാറൂഖ് കോളജ്) (ചെയര്‍.), അബ്‌ദുൾ ഗഫൂർ പെരുവള്ളൂർ (കണ്‍.), സിവിലിയ ഫോറം: അബ്‌ദുൽ കരീം (മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ) (ചെയര്‍.), എന്‍ കെ മുഹമ്മദ് ഹനീഫ് (റവന്യു ഓഫീസർ) (കണ്‍.).